വിന്‍ഡീസ് ടീമിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ഉ​ത്തേ​ജ​ക മ​രു​ന്ന് പരിശോധനയില്‍ കുടുങ്ങി - താരത്തിന് വിലക്ക്

വിന്‍ഡീസ് ടീമിന് വമ്പന്‍ പണികിട്ടി; സൂപ്പര്‍ താരത്തിന് വിലക്ക്

 Andre Russell failed on three separate occasions to make his whereabouts known to anti doping
മോ​ൺ​ട്രി​യ​ൽ| jibin| Last Updated: ബുധന്‍, 1 ഫെബ്രുവരി 2017 (14:18 IST)
വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആ​ന്ദ്രെ റ​സ​ല്‍ ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ കുടുങ്ങി. പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ടര്‍ന്ന് വിന്‍‌ഡീസ് ഓ​ൾ​റൗ​ണ്ട​റെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കി.

ലോ​ക ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി റസലിന് വില​ക്കേര്‍പ്പെടുത്തിയത്. വിലക്ക് ഉടന്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

2015ൽ ​മൂ​ന്നു വ്യ​ത്യ​സ്‌ത സ​മ​യ​ത്ത് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റ​സ​ൽ ഉ​ത്തേ​ജ​കം
ഉ​പ​യോ​ഗിച്ചതാ​യി തെ​ളി​ഞ്ഞത്. 2016ലെ ട്വന്റി-20 ​ലോ​ക​ക​പ്പ് നേ​ടി​യ വെ​സ്‌റ്റ് ഇ​ൻ​ഡീ​സ് ടീ​മി​ലെ പ്രധാന താരമായിരുന്നു റസല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :