വെടിമരുന്നുമായി വിമാനത്താവളത്തിലെത്തിയ വിന്‍ഡീസ് ക്രിക്കറ്റ് താരം അറസ്റ്റില്‍

ആന്‍ഡ്രെ ഫ്ലെച്ചര്‍ , വെടിമരുന്നുമായി വിമാനത്താവളത്തില്‍
ഡൊമനിക്ക| jibin| Last Modified വെള്ളി, 29 മെയ് 2015 (17:36 IST)
വെസ്‌റ്റ് ഇന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ആന്‍ഡ്രെ ഫ്ലെച്ചറെ വെടിമരുന്നുമായി ഡൊമനിക്കയിലെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. അമ്പത് റൌണ്ട് വെടിവയ്ക്കാന്‍ കഴിയുന്ന വെടിമരുന്നുമായി ഡഗ്ലസ് ചാര്‍ലീസ് എയര്‍പോര്‍ട്ടില്‍ വെച്ച് ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു. താരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രാദേശിക ക്ലബ്ബായ വിന്‍വാര്‍ഡ് അയലന്‍ഡ് വോള്‍ക്കാനോസിനൊപ്പം പരിശീലനത്തിനായാണ് ഫ്ലച്ചര്‍ ഡൊമനിക്കയിലെത്തിയത്. എന്തിനാണ് വെടിമരുന്നുമായി വിമാനത്താവളത്തില്‍ എത്തിയതെന്ന് വ്യക്തമല്ല. വെസ്‌റ്റ് ഇന്‍ഡീസിനായി ഇരുപത്തിരണ്ട് ട്വന്റി ട്വന്റിയും പതിനഞ്ച് ഏകദിന മത്സരങ്ങളും ആന്‍ഡ്രെ ഫ്ലെച്ചര്‍ കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരേ കളിച്ച ടീമില്‍ അംഗമായിരുന്നു ഇദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :