ആദ്യം വിരമിച്ചു, പിന്നീട് പിൻവലിച്ചു: ചെന്നൈ ടീമിൽ നാടകീയ സംഭവങ്ങൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 15 മെയ് 2022 (12:08 IST)
കഴിഞ്ഞ ദിവസം രാത്രിയാണ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് താരം അമ്പാടി റായിഡു തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. എന്നാൽ 15 മിനിറ്റിന് ശേഷം റായിഡു തന്നെ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്‌തു.

ഇപ്പോഴിതാ രായിഡുവിന്റെ വിരമിക്കൽ തീരുമാനം പിൻവലിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒയായ കാശി വിശ്വനാഥന്‍. ഞാൻ അദേഹത്തോട് സംസാരിച്ചു. അദ്ദേഹം വിരമിക്കില്ല. തന്റെ മോശം പ്രകടനത്തിൽ നിരാശനായാണ് റായിഡു ആ പോസ്റ്റ് ചെയ്‌തത്. അത് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്‌തു. വിശ്വനാഥൻ പറഞ്ഞു. ഈ സീസണിൽ 2 മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു റായിഡുവിന്റെ വിരമിക്കൽ ട്വീറ്റ്.

ഇതെന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ 13 വര്‍ഷമായി രണ്ടു മികച്ച ടീമുകളുടെ ഭാഗമായി ഞാന്‍ കളിച്ചു. മുംബൈ ഇന്ത്യൻസിനും ചെന്നൈയ്ക്കും ഈ മനോഹര പ്രണ‌യത്തിന്റെ പേരിൽ നന്ദി പറയുന്നുവെന്നുമായിരുന്നു റായിഡുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ മുൻ സഹതാരങ്ങളും ആരാധകരുമെല്ലാം റായിഡുവിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :