ധോണിയുടെ പോക്കറ്റില്‍ വീഴേണ്ട കോടികള്‍ കോഹ്‌ലി അടിച്ചുമാറ്റി - ഇന്ത്യന്‍ നായകന് കാലിടറുന്നു

പരസ്യവിപണിയില്‍ ധോണിക്ക് വെല്ലുവിളിയാകുന്ന ഇന്ത്യന്‍ താരം കൊയ്യുന്നത് കോടികള്‍

 ms dhoni , virat kohli , sachin , advertisement market  , team india , advertisement , pepsi , cola വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , പെപ്‌സി , രണ്‍ബീര്‍ കപൂര്‍ , ടീം ഇന്ത്യ , പരസ്യവിപണി , പെപ്‌സി , മാര്‍ക്കറ്റ് , പണം , അരുണ്‍ പാണ്ഡ്യ
മുംബൈ| jibin| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (15:35 IST)
പരസ്യവിപണിയില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിലയിടിയുന്നു. ടെസ്‌റ്റ് നായകസ്ഥാനം ഉപേക്ഷിച്ചതും സൂപ്പര്‍ താരമായി വിരാട് കോഹ്‌ലി വളര്‍ന്നതുമാണ് ധോണിക്ക് തിരിച്ചടിയായത്. ഇതിനൊപ്പം പ്രായം ഏറിവരുന്നതും അദ്ദേഹത്തിന്റെ വിലയിടിയാന്‍ കാരണമായി.

ധോണിയുമായി പതിനൊന്ന് വര്‍ഷമായി കരാര്‍ ഉണ്ടായിരുന്ന പെപ്‌സി കോള കാരാര്‍ അവസാനിപ്പിച്ചു. കോഹ്‌ലിയാണ് പെപ്‌സി കോളയുടെ പുതിയ പരസ്യമുഖമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. രണ്‍ബീര്‍ കപൂറും, പരിനീതി ചോപ്രയും കോഹ്‌ലിക്കൊപ്പം
പെപ്‌സിയുടെ കരാറില്‍ ഒപ്പിട്ടു.

പെപ്‌സിക്ക് പുറമെ സോണി ടിവിയും ഡാബറും ധോണിയുമായി ഇനി കരാര്‍ പുതുക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പെപ്‌സിയുടെ കരാറില്‍ നിന്ന് ധോണിയെ ഒഴിവാക്കിയ കാര്യം അറിയില്ലെന്ന് ധോണിയുടെ പരസ്യ ഏജന്‍സിയായ റിതി സ്‌പോട്‌സ് മാനേജുമെന്റ് സ്ഥാപകന്‍ അരുണ്‍ പാണ്ഡ്യ പറഞ്ഞു.

ബ്രാന്‍ഡ് അമ്പാസിഡറാകാന്‍ വമ്പന്‍ കമ്പനികള്‍ ഇതിനകം തന്നെ കോഹ്‌ലിയെ സമീപിച്ചു കഴിഞ്ഞു. ഇതോടെ ധോണിയുടെ പരസ്യമാര്‍ക്കറ്റ് ഇടിയുന്നതായി വ്യക്തമായി. ഫോബ്‌സ് മാഗസിന്‍ കണക്ക് പ്രകാരം 27 മില്യണ്‍ ഡോളറാണ് ധോണിയുടെ പരസ്യവരുമാനും. എന്നാല്‍ കോഹ്‌ലിയുമായി കമ്പനികള്‍ കരാര്‍ ഒപ്പിടുന്നതോടെ ധോണിയെ വിരാട് പിന്തള്ളുമെന്ന് ഉറപ്പായി.

2014ല്‍ 18 ബ്രാന്‍ഡുകള്‍ ധോണിയുമായി കരാറിലേര്‍പ്പെട്ടിരുന്നു. 2016 ആയപ്പോഴേക്കും 10 ബ്രാന്‍ഡുകളായി കുറഞ്ഞിട്ടുണ്ട്. ധോണിയെ ഒഴിവാക്കുന്ന കമ്പനികള്‍ കോഹ്‌ലിയെ ആണ് സമീപിക്കുന്നത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നതും യുവതാരമെന്ന നിലയ്‌ക്കുമാണ് കോഹ്‌ലിയിലേക്ക് വമ്പന്‍ കമ്പനികള്‍ തിരിഞ്ഞത്. ഇതോടെയാണ് ധോണിയുടെ പോക്കറ്റില്‍ വീഴേണ്ട കോടികള്‍ കോഹ്‌ലിയുടെ അക്കൌണ്ടിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :