പേരുകേട്ട ഓസീസ് നിര തകര്‍ന്നടിഞ്ഞു; പരമ്പര എറിഞ്ഞു പിടിച്ച് പാകിസ്ഥാന്‍

പേരുകേട്ട ഓസീസ് നിര തകര്‍ന്നടിഞ്ഞു; പരമ്പര എറിഞ്ഞു പിടിച്ച് പാകിസ്ഥാന്‍

  pakistan , india , test matches , ടെസ്‌റ്റ് , പാകിസ്ഥാന്‍ , ഓസ്‌ട്രേലിയ , സര്‍ഫ്രാസ് അഹമ്മദ്
അബുദാബി| jibin| Last Modified വെള്ളി, 19 ഒക്‌ടോബര്‍ 2018 (19:36 IST)
കരുത്തരായ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് പാകിസ്ഥാന്‍ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്‌റ്റില്‍ 373 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്ഥാന്‍ 2-1ന് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.


പാകിസ്ഥാന്‍ ഉയര്‍ത്തിയ 538 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ 164 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് അബ്ബാസാണ് ഓസീസിന്റെ അന്തകനായത്.

നാലാം ദിനം 47ന് ഒന്ന് നിലയില്‍ ബാറ്റിംഗ് ആരംഭിച്ചെങ്കിലും ഓസീസിനായി ആരും മികച്ച പ്രകടനം പുറത്തെടുത്തില്ല. ആരോണ്‍ ഫിഞ്ച് (31), ട്രാവിസ് ഹെഡ് (36), മര്‍ണസ് ലബുഷാഗ്നെ (43), മിച്ചല്‍ സ്‌റ്റാര്‍ക്ക് (28), എന്നിവര്‍ മാത്രമാണ് പൊരുതാന്‍ എങ്കിലും ശ്രമിച്ചത്.

282 റണ്‍സിനു ആദ്യ ഇന്നിംഗ്സില്‍ പുറത്തായ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സ് 400/9 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ബാബര്‍ അസം (99), സര്‍ഫ്രാസ് അഹമ്മദ് (81), അസാദ് ഷഫീക്ക്(44), അസ്ഹര്‍ അലി(64) എന്നിവരാണ് പാക് സ്‌കോറര്‍മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :