ഞെട്ടിച്ചു, പിന്നെ അത്ഭുതപ്പെടുത്തി; പുജാരയുടെ ക്യാച്ചിന് വിശേഷണം നല്‍കാന്‍ കഴിയാതെ ക്രിക്കറ്റ് ലോകം

റാഞ്ചി, വ്യാഴം, 16 മാര്‍ച്ച് 2017 (14:53 IST)

Widgets Magazine

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സ്വന്തമാക്കിയ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. ഓസീസ് ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ ചേതേശ്വര്‍ പൂജാരയുടെ ക്യാച്ചാണ് എല്ലാവരെയും ഞെട്ടിച്ചത്.

25 ഓവറിലാണ് എതിരാളികളെപ്പോലും ഞെട്ടിച്ച ക്യാച്ച് റാഞ്ചി സ്‌റ്റേഡിയം കണ്ടത്. ആര്‍ അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച മാര്‍ഷിന് പിഴച്ചു. ബാറ്റിലുരസിയ പന്ത് ലെഗ്‌സൈഡിലേക്ക് ഉയര്‍ന്നപ്പോള്‍ ഗള്ളിയില്‍ നിന്ന പുജാര ഒരു വശത്തേക്ക് പറന്ന് പന്ത് കൈപ്പിയിലൊതുക്കുകയായിരുന്നു.

ക്യാച്ചില്‍ സംശയം തോന്നിയ അമ്പയര്‍ ഔട്ട് വിളിക്കാത്തതിനെത്തുടര്‍ന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഡിആര്‍എസ് ചോദിച്ചു. റിവ്യൂവില്‍ ഔട്ട് ആണെന്നായിരുന്നു വിധി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

എല്ലാം ഞാന്‍ സമ്മതിച്ചതാണ്, എന്നിട്ടും ആക്രമണം തുടരുന്നത് സഹിക്കാന്‍ കഴിയില്ല; കോഹ്‌ലിക്കെതിരെ ആരോപണവുമായി സ്‌മിത്ത്

രണ്ടാം ടെസ്‌റ്റിലെ ഡിആർഎസ് വിവാദത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ...

news

2019 ലോകകപ്പില്‍ ധോണി കളിക്കണമെങ്കില്‍ ‘ഈ പരീക്ഷ’ പാസാകണം, അല്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്ത്

വരുന്ന ചാമ്പ്യന്‍‌സ് ട്രോഫിയിലെ പ്രകടനമാകും മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ ...

news

പാക് ക്രിക്കറ്റ് ഒരിക്കലും നന്നാവില്ല, ടീമില്‍ വീണ്ടും കോഴ വിവാദം - പ്രമുഖതാരത്തിന് സസ്‌പെന്‍‌ഷന്‍

വാതുവയ്പ്പുകാര്‍ സമീപിച്ചെന്ന വിവരം റിപ്പോർട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് പാക് ...

Widgets Magazine