ചീട്ടുക്കൊട്ടാരം പോലെ വിന്‍ഡീസ് ബാറ്റിംഗ്: ഇന്ത്യക്ക് 183 റണ്‍സ് വിജയലക്ഷ്യം

 ലോകകപ്പ് ക്രിക്കറ്റ് , ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് മത്സരം , ധോണി
പെർത്ത്| jibin| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (15:56 IST)
ലോകകപ്പിൽ പൂൾ ബിയിലെ മത്സരത്തിൽ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ ബോളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്‌സ് 44.2 ഓവറില്‍ 182 റണ്‍സിന് അവസാനിച്ചു. മുന്‍ നിര താരങ്ങള്‍ ഒരു പോലെ തകര്‍ന്ന് തരിപ്പണമായപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് നായകന്‍ ജിസണ്‍ ഹോണ്‍ഡര്‍ (57) നേടിയ അര്‍ധസെഞ്ചുറിയാണ് അവരെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

നേരത്തെ ടോസ് നേടിയ വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയം മാത്രം പ്രതീക്ഷിച്ച് ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ സ്മിത്ത് (6) പുറത്താകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മര്‍ലോണ്‍ സാമുവല്‍‌സ് ഗെയിലുമൊത്ത് മികച്ച ടോട്ടം നേടുമെന്ന് കരുതിയെങ്കിലും എട്ടാം ഓവറില്‍ സാമുവല്‍‌സ് (2) റണ്‍ഔട്ടാകുകയായിരുന്നു.

പതിനഞ്ചിന് രണ്ടു വിക്കറ്റ് എന്ന നിലയില്‍ പതറിയ വിന്‍ഡീസിന് അടുത്ത ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. അടുത്ത ഓവറുകളില്‍ വെടിക്കെട്ട് താരം ക്രിസ് ഗെയില്‍ (21) മുഹമ്മദ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങുകയും ചെയ്തു. ക്രീസിലെത്തിയ ദിനേഷ് രാംദിന്‍ (0) ടീമിനെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും ഉമേഷ് യാദവിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. 19മത് ഓവറില്‍ ലെന്‍ഡി സിമ്മണ്‍സിനെ (9)പുറത്താക്കി മോഹിത് ശര്‍മ്മ വിന്‍ഡീസിന് വീണ്ടും തിരിച്ചടി നല്‍കുകയായിരുന്നു. പിന്നീട് നിശ്ചിത ഇടവേളകളില്‍ കരീബിയന്‍ വിക്കറ്റുകള്‍
നിലം പൊത്തുകയായിരുന്നു. ജൊനാഥന്‍ ക്വാര്‍ട്ടര്‍ 21, ഡാരന്‍ സമ്മി (26), ആന്ദ്രേ റസ്സല്‍ (8), ജെറോം ടെയ്‌ലര്‍ (11), കെമാര്‍ റോച്ച് (0) എന്നിവരാണ് മറ്റ് സ്‌കേറര്‍മാര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :