അങ്ങനെ പാകിസ്ഥാനും ജയിച്ചു; ജയം 129 റണ്‍സിന്

 പാകിസ്ഥാന്‍ യുഎഇ മത്സരം , ക്രിക്കറ്റ് വേള്‍ഡ് കപ്പ് ,
നേപ്പിയര്‍| jibin| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (15:05 IST)
ലോകകപ്പില്‍ യുഎഇക്കെതിരെ പാകിസ്ഥാന് 129 റണ്‍സിന്റെ ജയം. പാകിസ്ഥാന്റെ 340 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യുഎഇക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

പാകിസ്ഥാന്‍ ബോളര്‍മാര്‍ക്കെതിരെ യുഎഇ തോല്‍‌വി സമ്മതിച്ച തരത്തിലായിരുന്നു ബാറ്റിംഗ് നടത്തിയത്. തങ്ങള്‍ക്ക് ലഭിച്ച ലോകകപ്പ് വേദിയെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അംജദ് അലി (13), ബെറെന്‍ഗര്‍ (14), മലയാളിയായ കൃഷ്ണ ചന്ദ്രന്‍ (0), ഖുറം ഖാന്‍ (43), ഷൈമാന്‍ അന്‍വര്‍ (52), സ്വപ്‌നില്‍ (36), അംജദ് ജാവേദ് (40) എന്നിവരാണ് 210 റണ്‍സെന്ന നിലയില്‍ എത്തിച്ചത്.

നേരത്തെ ടോസ് നേടിയ യുഎഇ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍ നസിര്‍ ജംഷദ് നാലു റണ്‍സ് മാത്രമെടുത്ത് തുടക്കത്തിലേ പുറത്തായെങ്കിലും ഷെഹ്‌സാദ് (93), ഹാരിസ് സൊഹൈല്‍ (70), മിസ്ബാഉള്‍ ഹഖ് (65), സുഹൈബ് മഖ്‌സൂദ് (45) എന്നിവര്‍ തിളങ്ങിയതോടെ നിശ്ചിത അമ്പത് ഓവറില്‍ പാകിസ്ഥാന്‍ ആറു വിക്കറ്റ് നഷ്‍ടത്തിലാണ് 339 റണ്‍സ് എടുക്കുകയായിരുന്നു. യുഎഇക്കായി മഞ്ജുല ഗുരുജ് നാല് വിക്കറ്റെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :