വഹാബിന് മുന്നില്‍ പതറിയ ഓസീസ് ഉമേഷിന് മുന്നില്‍ തകരുമെന്ന് റിപ്പോര്‍ട്ട്

 ലോകകപ്പ് ക്രിക്കറ്റ് , ടീം ഇന്ത്യ , ഉമേഷ് യാധവ് , ക്രിക്കറ്റ് , ഇന്ത്യ-ഓസ്ട്രേലിയ മത്സരം
സിഡ്‌നി| jibin| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (19:00 IST)
ഇന്ത്യ-ഓസ്ട്രേലിയ മത്സരം നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ട് സ്‌പിന്നിനെ തുണയ്ക്കുന്നതാണെന്ന് ഓസീസ് താരങ്ങള്‍ പരസ്യമായി പറഞ്ഞതോടെ ക്രീസിന്റെ പേരിലുള്ള വാക്‍പോര് കടുക്കുകയാണ്. അതേസമയം ഇന്ത്യ ഈ വിഷയത്തില്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. സ്‌പിന്‍ ആണെങ്കിലും ഫാസ്‌റ്റ് ആണെങ്കിലും തങ്ങള്‍ക്ക് കുഴപ്പമില്ലെന്നും, ജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ്
ഇന്ത്യയുടെ അഭിപ്രായം.


സ്‌പിന്‍ പിച്ചില്‍ മാറ്റം വരുത്തി പേസ് പിച്ച് ഒരുക്കിയാല്‍ ഓസ്‌ട്രേലിയന്‍ ടീമിന് ഗുണമുണ്ടാകില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം പാകിസ്ഥാന്‍ പേസര്‍ വഹാബ് റിയാസിന്റെ ആക്രമണത്തിന് മുന്നില്‍ പേരുകേട്ട ഓസീസ് ബാറ്റ്‌സ്‌മാന്മാര്‍ കവാത്ത് മറക്കുകയായിരുന്നു. ബൌണ്‍സറുകളും പേസ് ആക്രമണവും സമര്‍ദ്ദമായി നേരിടുന്ന ഷെയ്‌ന്‍ വാട്ട്‌സണ്‍ വഹാബിന് മുന്നില്‍ തല കുനിക്കുകയായിരുന്നു. ഇതുവഴി വേഗവും, കൃത്യതയുമുള്ള ബോളിംഗ് ആക്രമണവും തങ്ങള്‍ നേരിടാന്‍ കഴിയുമെന്ന വാദം വഹാബ് പൊളിക്കുകയായിരുന്നു.

വഹാബിന് മുന്നില്‍ പതറിയ ഓസ്ട്രേലിയന്‍ ടീം കൃത്യതയോടെ പന്തെറിയുന്ന മുഹമ്മദ് ഷാമിക്കും, ഉമേഷ് യാദവിനും, മോഹിത് ശര്‍മയ്ക്കും മുന്നില്‍ പതറുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.
145


കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഉമേഷിനെ എങ്ങനെ നേരിടുമെന്ന് ഓസീസ് ക്യാമ്പില്‍ പ്രത്യേക ചര്‍ച്ച തുടങ്ങുകയും ചെയ്തു.
ടൂര്‍ണമെന്റില്‍ ഇതുവരെ ഓസീസ് താരങ്ങളെക്കാള്‍ മികച്ച രീതിയിലാണ് ഷമി പന്തെറിയുന്നത്. ടീമിന് ആവശ്യമുള്ള സമയങ്ങളില്‍ വിക്കറ്റ് നേടുന്ന മോഹിത് ശര്‍മ്മയുടെ പ്രകടനവും മൈക്കല്‍ ക്ലാര്‍ക്കിനെയും സംഘത്തെയും വലയ്‌ക്കുന്ന പ്രശ്‌നമാണ്.

ഉമേഷ് യാധവായിരിക്കും തങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുക എന്നാണ് ഓസ്‌ട്രേലിയ കരുതുന്നത്. റണ്‍വിട്ട് നല്‍കിയാലും അതിവേഗത്തില്‍ വരുന്ന അദ്ദേഹത്തിന്റെ പന്തുകള്‍ വിക്കറ്റ് തെറിപ്പിക്കുമെന്ന് ചില ഓസീസ് താരങ്ങള്‍ ടീം മീറ്റിംഗില്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൃത്യതയുള്ള ബൗണ്‍സറുകളും, വേഗവും, ലൈനും ലെംഗ്തുമുള്ള ബോളുകളും തുടര്‍ച്ചയായി എറിഞ്ഞാല്‍ മഞ്ഞപ്പട സ്വന്തം പിച്ചില്‍ തകരും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :