ജയം തേടി വിന്‍ഡീസ്; സമ്മര്‍ദ്ദമില്ലാതെ ഇന്ത്യ

 ലോകകപ്പ് ക്രിക്കറ്റ് , ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്, പൂൾ ബി
പെർത്ത്| jibin| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (10:23 IST)
ലോകകപ്പിൽ പൂൾ ബിയിലെ മത്സരത്തിൽ തുടർച്ചയായ നാലാം വിജയം തേടി ഇന്ത്യ ഇന്ന് വെസ്‌റ്റ് ഇന്‍ഡീസിനെ നേരിടും. പെർത്തിലെ വാക്കയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മുതലാണ് മത്സരം.

ഇന്നത്തെ മത്സരത്തിൽ ക്രിസ്ഗെയിലാണ് വെസ്‌റ്റ് ഇന്‍ഡീസിന്റെ തുറുപ്പ് ചീട്ട്. കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ച ഇന്ത്യ ഇതിനകം തന്നെ ക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ വിന്‍ഡീസിന് ക്വാർട്ടർ പ്രതീക്ഷകള്‍ തുടരണമെങ്കില്‍ ജയം അനിവാര്യമാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽനിന്ന് നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.

ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയായിരിക്കും ഇറങ്ങുക. പരിക്കുമൂലം കളിക്കാതിരുന്ന മുഹമ്മദ് ഷാമി തിരിച്ചെത്തിയേക്കും. എന്നാൽ വിൻഡീസ് നിരയിൽ പരിക്കേറ്റ കീമർറോച്ച് ഇന്നും കളിച്ചേക്കില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :