ഓസ്ട്രേലിയയെ തോല്‍‌പ്പിക്കാന്‍ ഇന്ത്യ സഹായിക്കണമെന്ന് മക്കല്ലം

 ലോകകപ്പ് ക്രിക്കറ്റ് , ബ്രണ്ടന്‍ മക്കല്ലം , ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ഫൈനല്‍
മെല്‍ബണ്‍| jibin| Last Modified ശനി, 28 മാര്‍ച്ച് 2015 (14:30 IST)
ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്‌മാനും നായകനുമായ ബ്രണ്ടന്‍ മക്കം ഇന്ത്യന്‍ ആരാധകരുടെ പിന്നാലെ. നാളെ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും. അകമഴിഞ്ഞ് തങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് കാട്ടിയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് മക്കല്ലം കത്തെഴുതിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരുള്ള ഇന്ത്യാക്കാരില്‍ നിന്ന് പിന്തുണ കിട്ടിയാല്‍ ആരെയും തകര്‍ക്കാര്‍ കഴിയുമെന്നാണ് കിവിസ് നായകന്‍ പറയുന്നത്.

ലോകകപ്പ് നേടാനുള്ള തങ്ങളുടെ ആഗ്രഹം ഇന്ത്യന്‍ ആരാധകര്‍ക്ക് നല്ലതുപോലെ അറിയാം, നിങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്തുണയ്ക്ക് നന്ദി. നാളെ ഫൈനലിനിറങ്ങുമ്പോള്‍ ഓരോ പന്തിലും നിങ്ങളില്‍ നിന്ന് ഇതേ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ കരിയറിലെ ഏറ്റവും വലിയ മത്സരമാണിത്. ലക്ഷക്കണക്കിനാരാധകര്‍ ഞങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമെന്ന് കരുതുന്നു-കത്തില്‍ മക്കല്ലം പറയുന്നു.

ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് കരുതി ഫൈനലിന്റെ ഭൂരിഭാഗം ടിക്കറ്റും കൈക്കലാക്കിയത് ഇന്ത്യന്‍ ആരാധകരായിരുന്നു. സെമിയില്‍ ഇന്ത്യയെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെ ഇന്ത്യന്‍ ആരാധകര്‍ തങ്ങളുടെ പക്ഷത്ത് നില്‍ക്കുമെന്നാണ് കിവിസ് നായകന്‍ കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :