Widgets Magazine Widgets Magazine

സിംഹളവീര്യത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അടിതെറ്റി; ലങ്കയ്ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഓവല്‍, വെള്ളി, 9 ജൂണ്‍ 2017 (08:03 IST)

Widgets Magazine
champions trophy 2017,champions trophy,cricket,	icc,india,sri lanka, ഇന്ത്യ,ശ്രീലങ്ക,ഐസിസി,ചാമ്പ്യൻസ് ട്രോഫി,ക്രിക്കറ്റ്

ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോൽവി. വിജയത്തോടെ സെമി ഉറപ്പിക്കാനായി ഇറങ്ങിയ ഇന്ത്യ, ഏഴു വിക്കറ്റിനാണ് ശ്രീലങ്കയോട് തോറ്റത്. അതേസമയം ടൂർണമെന്റിൽ ലങ്കയുടെ ആദ്യ ജയവുമായി ഇത്. ഉയര്‍ത്തിയ 322 എന്ന് കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ പൊരുതിയാണ് ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം പിടിച്ചെടുത്തത്. 
 
ശ്രീലങ്കയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റിൽ ഗുണതിലകെയും മെൻഡിസും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി. ഗുണതിലകെ 76ഉം മെൻഡിസ് 89ഉം റൺസെടുത്ത് റണ്ണൗട്ടായി. എന്നാൽ ക്യാപ്റ്റൻ ആഞ്ജലോ മാത്യൂസ്, ഗുണരത്നെ, കുശാൽ പെരേരെ എന്നിവരുടെ മികവിലാണ് ലങ്ക ലക്ഷ്യത്തിലെത്തിയത്. മുനയിലാത്ത ബൗളിംഗും ഫീൽഡിങുമാണ് ഇന്ത്യയ്ക്ക് വിനയായത്. 
 
നേരത്തെ ശിഖർ ധവാന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. 128 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതം ധവാൻ 125 റണ്‍സ് നേടി. രോഹിത് ശർമ 78ഉം എം എസ് ധോണി 63ഉം റൺസടിച്ചു. ക്യാപ്റ്റൻ വിരാട് കോലി പൂജ്യത്തിന് പുറത്തായി. ഗ്രൂപ്പ് ബിയിൽ ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് ഇപ്പോൾ രണ്ട് പോയിന്റ് വീതമാണുളളത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ശ്രീലങ്കയ്‌ക്കെതിരെ തകര്‍ത്തടിച്ച രോഹിത്- ധവാന്‍ സഖ്യം അപൂര്‍വ്വ നേട്ടത്തില്‍

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹിത് ...

news

കുംബ്ലെയ്‌ക്ക് തിരിച്ചടി നല്‍കി കോഹ്‌ലി; സച്ചിനും ലക്ഷമണനും ഈ ആവശ്യം അംഗീകരിക്കുമോ ?

ഇന്ത്യന്‍ ടീം പരിശീലകനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. നിലവിലെ പരിശീലകന്‍ അനില്‍ ...

news

ആരാണ് ഈ ‘ ഒരാള്‍ ’ ?; നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെ കുംബ്ലെയ്‌ക്ക് എട്ടിന്റെ പണി കൊടുത്ത് താരങ്ങള്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരം അവസാനിക്കുന്ന നിമിഷം തന്നെ പരിശീലകന്‍ അനില്‍ ...

news

താരങ്ങള്‍ക്ക് കോഹ്‌ലി ഒരു നിര്‍ദേശം നല്‍കി; രഹസ്യമറിഞ്ഞ ശ്രീലങ്ക വെറുതെയിരിക്കുമോ ?!

ചാമ്പ്യന്‍‌സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെ തരിപ്പണമാക്കി വിജയം ആഘോഷിച്ച ഇന്ത്യന്‍ ടീം ...

Widgets Magazine Widgets Magazine