പ്രവചനമെന്നാൽ ഇതാണ്! - എബിഡിയുടെ വാക്കുകൾ ഓരോന്നും സത്യമായപ്പോൾ...

ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നുവെന്ന് ആരാധകർ

അപർണ| Last Modified വെള്ളി, 1 ജൂണ്‍ 2018 (11:08 IST)
ക്രിക്കറ്റ് ലോകം ഏറെ ഞെട്ടലോടെയാണ് ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം കേട്ടത്. ആരാധകരുടെ നെഞ്ചത്തേക്കായിരുന്നു ഇടിവെട്ട് പോലെ ആ പ്രഖ്യാപനം പതിഞ്ഞത്. ഒരുതരത്തിലും ക്രിക്കറ്റ് ആരാധകര്‍ എബിഡിയുടെ വിരമിക്കല്‍ സമീപഭാവിയുലുണ്ടാകുമെന്ന കാര്യം ഒരിക്കൽ പോലും ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

താൻ നല്ലൊരു ആസ്ട്രോളജിസ്റ്റാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് എബിഡി. കഴിഞ്ഞ രണ്ട് ഐ പി എല്‍ സീസണുകളിലും കിരീടം ഉയര്‍ത്തിയത് ഡിവില്ലിയേഴ്‌സ് പ്രവചിച്ച ടീമുകള്‍ തന്നെയായിരുന്നു.

2017 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍മാരാകുമെന്നായിരുന്നു ഡിവില്ലിയേഴ്‌സ് പ്രവചിച്ചത്. ആ പ്രവചനം സത്യമായി. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ മൂന്നാമതും ചാമ്പ്യന്‍മാരായി. ഈ സീസണിൽ ചെന്നൈ ജയിക്കുമെന്നായിരുന്നു എബിഡി പറഞ്ഞത്. അതും സത്യമായി.ഹൈദരാബാദും സി എസ് കെയും ഫൈനലില്‍ കളിക്കുമെന്നും നായകനെന്ന നിലയില്‍ ധോണിയുടെ മാജിക് ഫൈനലില്‍ സംഭവിക്കുമെന്നും ചെന്നൈ കപ്പുയര്‍ത്തുമെന്നുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പ്രവചനം. എബിഡിയുടെ പ്രവചനം കിറുകൃത്യമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :