'ഋഷഭ് പന്ത് വിക്കറ്റ് കിപ്പിങിൽ 'പൂർണ പരാജയം': ഇനിയും പഠിയ്ക്കേണ്ടതുണ്ട്'

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 8 ജനുവരി 2021 (12:05 IST)
ഇന്ത്യൻ യുവതാരം ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെ വിമർശിച്ച് മുൻ ഓസിസ് താരവും പന്ത് ഭാഗമായ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനുമായ റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ അരങ്ങേറ്റ താരമായ പുകോവ്സ്‌കിയെ അനായാസം പുറത്താക്കാനുള്ള ഗോൾഡൻ ചാൻസുകൾ നഷ്ടപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പന്തിനെ വിമർശിച്ച് പോണ്ടിങ് രംഗത്തെത്തിയത്.

'അരങ്ങേറ്റം കുറിച്ചതിന് ശേഷം ലോകത്ത് മറ്റു വിക്കറ്റ് കീപ്പര്‍മാർ നഷ്ടപ്പെടുത്തിയതിനേക്കാൾ ക്യാച്ചുകള്‍ റിഷഭ് പന്ത് നഷ്ടപ്പെടുത്തി. വിക്കറ്റ് കീപ്പിങ്ങില്‍ റിഷഭ് പന്ത് കൂടുതല്‍ പരിശീലനം നടത്തേണ്ടതുണ്ട്' എന്നായിരുന്നു റിക്കി പോണ്ടിങ്ങി ന്റെ പ്രതികരണം. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും പന്തിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പുകോവ്സ്‌കിയുടെ ക്യാച്ച്‌ നഷ്ടപ്പെടുത്തുന്ന സമയം വിരലുകള്‍ താഴേക്ക് വെക്കുന്നതിന് പകരം പന്ത് മുന്‍പിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും വിരലുകള്‍ താഴെക്കാക്കി ക്യാച്ചെടുക്കാൻ പന്ത് പ്രത്യേകം പരിശീലനം നടത്തണമെന്നും പാർഥിവ് പട്ടേൽ പറഞ്ഞിരുന്നു.

രണ്ട് തവണയാണ് പന്ത് പുകോവ്‌സ്‌കിയെ കൈവിട്ട് സഹായിച്ചത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്സിന്റെ 22ആം ഓവറില്‍ അശ്വിന്റെ ബോളില്‍ പുകോവ്‌സ്‌കിയുടെ ബാറ്റില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി എത്തിയ അനായാസ ക്യാച്ച്‌ പന്ത് നഷ്ടപ്പെടുത്തി പുകോവ്‌സ്‌കി 26 റൺസിൽ നില്‍ക്കെയായിരുന്നു ഇത്. പിന്നീട് ഓസീസ് സ്‌കോര്‍ 56 ല്‍ നില്‍ക്കവേ പുകോവ്‌സ്‌കിയെ വീണ്ടും പന്ത് കൈവിട്ടു. ഇതോടെ 62 റണ്‍സ് നേടിയാണ് പുകോവ്സ്‌കി മടങ്ങിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :