സെവാഗ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത്

WDFILE
ചെന്നൈയില്‍ ദക്ഷിണാഫ്രിയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഇന്ത്യയുടെ വീരുവിന്‍റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍കൂടി!. പുതിയ ഐസിസി റാങ്കിങ്ങ് പ്രകാരം സെവാഗാണ് ഇന്ത്യന്‍ താരങ്ങങ്ങളില്‍ ഒന്നാമത്.

സെവാഗ് ഇപ്പോള്‍ പന്ത്രെണ്ടാം സ്ഥാനത്താണ്. 13 സ്ഥാനങ്ങള്‍ മറി കടന്നാണ് സെവാഗ് ഈ സ്ഥാനത്ത് എത്തിയത്. സെവാഗിന് ലഭിച്ച ഉയര്‍ന്ന റാങ്ക് രണ്ടാണ്. 2004 ലായിരുന്നു ഈ ന്യൂഡല്‍ഹി ബാറ്റ്‌സ്‌മാന്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.

ഇപ്പോഴത്തെ ഫോം വച്ചു നോക്കുകയാണെങ്കില്‍ സെവാഗ് ആദ്യ പത്തില്‍ എത്തുവാനുള്ള സാദ്ധ്യതയേറെയാണ്. ദക്ഷിണാഫ്രിയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇരുപ്പത്തിയഞ്ചാം സെഞ്ച്വറി നേടിയ ദ്രാവിഡ് പതിമൂന്നാം സ്ഥാനത്താണ് .

രണ്ടു സ്ഥാനങ്ങള്‍ മറി കടന്നാണ് ദ്രാവിഡ് സെവാഗിന്‍റെ പിറകില്‍ സ്ഥാനം പിടിച്ചത്. ദക്ഷിണാഫ്രിയ്‌ക്കെതിരെ അഞ്ചാം ബോളില്‍ പൂജ്യത്തിന് പുറത്തായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മൂന്ന് സ്ഥാനങ്ങള്‍ ഇറങ്ങി പതിനഞ്ചാം സ്ഥാനത്ത് എത്തി.

ലക്ഷ്‌മണന്‍ ഒരു സ്ഥാനം താഴേക്ക് പോയി പതിനെട്ടാം സ്ഥാനത്താണ്. ഇന്ത്യയ്‌ക്കെതിരെ 159, 81 സ്‌കോറുകള്‍ നേടിയ അം‌ല പത്ത് സ്ഥാനങ്ങള്‍ മുകളിലേയ്ക്ക് കയറി ഇരുപ്പത്തി‌നാലാം സ്ഥാനത്ത് എത്തി.

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2008 (14:37 IST)
ഇന്ത്യയ്‌ക്കെതിരെ 94,155 സ്‌കോറുകള്‍ നേടിയ മക്‍കെയിന്‍സ് ഇരുപ്പത്തിയാറ് സ്ഥാനങ്ങള്‍ മറി കടന്ന് മുപ്പത്തിയാറാം സ്ഥാനത്ത് എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :