സച്ചിന്‍ ടെന്‍ഡു‌ല്‍ക്കറിന് പിന്തുണമായി അസറുദ്ദീന്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സച്ചിന്‍ ടെന്‍ഡു‌ല്‍ക്കറിന് പിന്തുണമായി മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍ രംഗത്തെത്തി. അടുത്ത സമയത്ത് പോണ്ടിങ്ങ് നടത്തിയ പ്രസ്താവനകളുടെയും കഴിഞ്ഞ ടെസ്റ്റിലെ സച്ചിന്റെ പ്രകടനത്തെക്കുറിച്ച് വന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് അസറുദ്ദീന്‍ രംഗത്തെത്തിയിരിക്കുന്നത്. സച്ചിന്‍ തന്റെ ബാറ്റിങ്ങ് ടെക്നിക്കുകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ട സമയമായെന്നാണ് അസറുദ്ദീന്‍ പറയുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സച്ചിന്‍ തന്റെ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പരാജയം ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അസറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. ഫാസ്റ്റ് ബോളര്‍മാരെ നേരിടുമ്പോള്‍ ഇപ്പോഴത്തെ സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ നിന്ന് വലതുകാലും നെഞ്ചും തലയും അല്പം തിരിച്ചുപിടിക്കണം എന്നാണ് അസറുദ്ദീന്‍ നിര്‍ദ്ദേശിക്കുന്നത്.

ഓപ്പണ്‍ - ചെസ്റ്റഡ് സ്റ്റാന്‍സ് ശൈലിയാണ് ഇനി സച്ചിന് അഭികാമ്യം. പ്രായമാകുമ്പോല്‍ റിഫ്ളക്സ് കുറയും, കണ്ണും കൈയും തമ്മിലുള്ള കോ - ഓര്‍ഡിനേഷനിലും കുറവുവരും. ഓപ്പണ്‍ ചെസ്റ്റഡ് സ്റ്റാന്‍സ് എടുക്കുമ്പോള്‍ രണ്ട് കണ്ണുകള്‍ കൊണ്ടും കൂടുതല്‍ വ്യക്തമായി പന്തിനെ ശ്രദ്ധിക്കാനാകും. അടുത്തിടെയായി സച്ചിന്‍ കൂടുതലും ഇന്‍ സിംഗറുകളില്‍ ബൗള്‍ഡാവുന്നതാണ് പതിവ്. ടെക്നിക്കില്‍ മാറ്റം വരുത്തിയാല്‍ ഇത് ഒഴിവാക്കാമെന്ന് അസറുദ്ദീന്‍ ഉപദേശിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :