സച്ചിന്‍ ഏകദിനങ്ങള്‍ കുറക്കണമെന്ന് ബോര്‍ഡര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2009 (10:47 IST)
PRO
ഇന്ത്യയുടെ സച്ചിന്‍ ടെന്‍‌ഡുല്‍‌ക്കര്‍ ടെസ്റ്റ് കരിയര്‍ ദീര്‍ഘിപ്പിക്കാനായി ഏകദനിങ്ങള്‍ കുറക്കണമെന്ന് ഓസ്ട്രേലിയന്‍ ഇതിഹാസ താരം അലന്‍‌ ബോര്‍ഡര്‍. സച്ചിന്‍റെ നേട്ടങ്ങളെ താന്‍ ആദരിക്കുന്നു. എന്നാല്‍ ഏകദിനങ്ങള്‍ കുറച്ച് അദ്ദേഹം ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എന്‍റെ അഭിപ്രായം. ഇത് ടെസ്റ്റ് കരിയര്‍ കുറച്ചുകാലം കൂടി ദീര്‍ഘിപ്പിക്കുന്നതിന് സച്ചിനെ സഹായിക്കുമെന്നും ബോര്‍ഡര്‍ പറഞ്ഞു.

രാജ്യത്തെ 20 വര്‍ഷത്തോളം പ്രതിനിധാനം ചെയ്യുക എന്നത് ചെറിയ നേട്ടമല്ല. അന്താരാഷ്ട്ര താരമെന്ന നിലയില്‍ ഒരുപാട് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടി വരും. സച്ചിന്‍ അത് മനോഹരമായി കൈകാര്യം ചെയ്തുവെന്നാണ് ഞാന്‍ കരുതുന്നത്.

മറ്റ് കളിക്കാരെ പോലെ നിരവധി പരുക്കുകളും ഫോം നഷ്ടവുമെല്ലാം സച്ചിനെയും അലട്ടിയിട്ടുണ്ടെങ്കിലും കളിയോടുള്ള സമീപനത്തില്‍ തുടക്കകാരന്‍റെ അതേ ആവേശം ഇപ്പോഴും നിലനിര്‍ത്താന്‍ സച്ചിനാവുന്നുണ്ട്. സച്ചിന്‍റെ നേട്ടങ്ങളെ മറികടക്കുക എന്നത് മത് താരങ്ങള്‍എ സംബന്ധിച്ചിടത്തോളം അസാധ്യമായേക്കാമെന്നും സച്ചിന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന എകദിന പരമ്പരയില്‍ ഇന്ത്യക്ക് നേരിയ മുന്‍‌തൂക്കമുണ്ടെന്നും ബോര്‍ഡര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :