സച്ചിന് ദ്രാവിഡിന്റെ പിന്തുണ

മുംബൈ| WEBDUNIA|
PRO
ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരെ മുറവിളി ഉയരവെ അദ്ദേഹത്തിന് പിന്തുണയുമായി മുന്‍താരം ദ്രാവിഡ് രംഗത്ത്.

സച്ചിന്റെ സേവനം ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റേത് താരത്തെക്കാളും ടീമിന് ആവശ്യമാണെന്നും. സച്ചിന്റെ മികച്ച പ്രകടനത്തിനായി ടീം ഒന്നടങ്കം അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുകയാണ് വേണ്ടതെന്നും ദ്രാവിഡ് പറഞ്ഞു.

മുംബയിലെ തോല്‍വി ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടവീര്യത്തെ ഉണര്‍ത്തുമെന്നാണ് കരുതുന്നത്. ബൗളര്‍മാര്‍ വീണ്ടും ഫോമിലെത്തുന്നതോടൊപ്പം ബാറ്റ്സ്മാന്‍മാര്‍ മികച്ച സ്കോറുകള്‍ കണ്ടെത്തുമെന്നും ദ്രാവിഡ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :