ശ്രീശാന്തിന് കൂട്ടായി ഇനി ഭുവനേശ്വരി

ഗുരുവായൂര്‍| WEBDUNIA|
PRO
ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌ വിവാഹിതനായി. രാജസ്ഥാനിലെ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്തിനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.45ന്‌ താലി ചാര്‍ത്തി‌.

2006 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹസല്‍ക്കാരം ഇന്നു വൈകിട്ടു കൊച്ചി ലേ മെറിഡിയനില്‍ നടക്കും. കഴിഞ്ഞ തിങ്കളാഴ്ച തന്നെ വധുവും കുടുംബാംഗങ്ങളും കൊച്ചിയിലെത്തിയിരുന്നു.

ശനിയാഴ്ച ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തും വിവാഹസല്‍ക്കാരം നടക്കും. ഓട്ടോഗ്രാഫ്‌ വാങ്ങാനെത്തിയ പരിചയമാണ്‌ പ്രണയത്തിലും ഒടുവില്‍ വിവാഹത്തിലും കലാശിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :