വാതുവെപ്പ്: ടേപ്പുകള്‍ ചോര്‍ത്താന്‍ ശ്രമം നടന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 23 ഏപ്രില്‍ 2014 (14:59 IST)
PRO
PRO
ഐപിഎല്‍ ഒത്തുകളി അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി ശേഖരിച്ച മൊഴികളുടെ ഓഡിയോ ടേപ്പ് കൈവശപ്പെടുത്താന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. കേസില്‍ മുദ്ഗല്‍ കമ്മിറ്റിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് പകര്‍ത്തിയ മൊഴികള്‍ ടേപ്പ് ചെയ്യാന്‍ ചുമതലപ്പെടുത്തിയ വ്യക്തിതന്നെ അത് വാതുവെപ്പുമായി അടുപ്പമുള്ളവര്‍ക്ക് കൈമാറാന്‍ ശ്രമിച്ചിരുന്നതായും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു.

2003-2014 വരെയുള്ള സമയത്ത് ക്രിക്കറ്റ് താരങ്ങളും സാക്ഷികളും ക്രിക്കറ്റ് വിദഗ്ധരും ഉള്‍പ്പെട്ടവരുടെ മൊഴികളാണ് കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :