ലങ്കയില്‍ സ്റ്റേഡിയത്തിന് ഇന്ത്യന്‍ സഹായം

കൊളംബോ| WEBDUNIA|
ശ്രീലങ്കയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായം നല്‍കുന്നു. ലങ്കന്‍ കായിക മന്ത്രാ‍ലയം സെക്രട്ടറി എസ്. ലിയാനാഗാമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലങ്കയില്‍ നിന്നിറങ്ങുന്ന സണ്‍‌ഡേ ടൈംസ് പത്രമാണ് ലിയാനാഗാമയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

2011ലെ ലോകകപ്പ് മത്സരങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്റ്റേഡിയം നിര്‍മ്മിക്കുക. അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന പ്രേമദാസ സ്റ്റേഡിയവും ധാംബുള്ള സ്റ്റേഡിയവുമാണ് നിലവില്‍ ലോകകപ്പ് മത്സര വേദികളായി ശ്രീലങ്ക നിശ്ചയിച്ചിരിക്കുന്നത്.

മാര്‍ച്ച് അവസാനത്തോടെ പുതിയ സ്റ്റേഡിയത്തിന്‍റെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് ലിയാനാഗാമ പറഞ്ഞു. നിര്‍മാണത്തിനാവശ്യമായ തുകയില്‍ നല്ലൊരുപങ്കും ഇന്ത്യയില്‍ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍മാണത്തിന്‍റെ പ്രാഥമിക ജോലികള്‍ പൂര്‍ത്തിയായതായും ലിയാനാഗാമ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :