റസാക്കിന്‍റെ ആക്ഷനില്‍ തെറ്റില്ല: ഐസിസി

ധാക്ക| WEBDUNIA|
ബംഗ്ലാദേശ് താരം അബ്ദുര്‍ റസാക്കിന്‍റെ ബൌളിംഗ് ആക്ഷനില്‍ തെറ്റില്ലെന്ന് ഐസിസി കണ്ടെത്തി. ഇതിന്‍റെ പേരില്‍ നവംബര്‍ മുതല്‍ റസാക്കിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും ഐസിസി നീക്കിയിട്ടുണ്ട്.

ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് റസാക്കിന്‍റെ ബൌളിംഗ് ആക്ഷനില്‍ പിഴവില്ലെന്ന് കണ്ടെത്തിയത്. പന്തെറിയുമ്പോള്‍ അനുവദനീയമായ പരിധിയിലും അപ്പുറത്ത് കൈമടക്ക് വളയ്ക്കുന്നതായിട്ടായിരുന്നു റസാക്കിനെതിരെ ഉയര്‍ന്ന ആരോപണം.

ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശില്‍ നടന്ന് ടെസ്റ്റിനിടയ്ക്കാണ് ആരോപണമുയര്‍ന്നത്. പതിനഞ്ച് ഡിഗ്രി വരെയാണ് അനുവദനീയമായത്. എന്നാല്‍ റസാക് 22 മുതല്‍ 28 ഡിഗ്രി വരെ കൈമടക്ക് വളയ്ക്കുന്നതായിട്ടായിരുന്നു കണ്ടെത്തിയത്.

ബംഗ്ലാദേശിന് വേണ്ടി റസാക്ക് അഞ്ച് ടെസ്റ്റുകളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 81 ഏകദിനങ്ങളില്‍ നിന്ന് 111 വിക്കറ്റുകളും റസാക്കിന്‍റെ പേരിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :