മൊഹാലി ടെസ്റ്റ് ഇന്ത്യക്ക്

PTIPTI
ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 320 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്ങ്‌സില്‍ 316 റണ്‍സ് വിജയലക്‌ഷ്യവുമായി ഇറങ്ങിയ ഓസീസ് 195 റണ്‍സ് നേടുന്നതിനിടയില്‍ എല്ലാവരും പുറത്താകുകയായിരുന്നു. ഓസീസ് ഇനിങ്ങ്‌സില്‍ അവസാന നിമിഷം വരെ ചെറുത്തു നിന്ന ഉപനായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ(69) അമിത് മിശ്ര പുറത്താക്കിയതോടെയാണ് ഇന്ത്യക്ക് വിജയം സ്വന്തമായത്. സെവാഗ് ക്യാച്ചെടുത്താണ് ക്ലാര്‍ക്കിനെ പുറത്താക്കിയത്.

കളിയുടെ അഞ്ചാം ദിനമായ ചൊവാഴ്ച തുടക്കത്തില്‍ തന്നെ മൂന്നു ഓസീസ് വിക്കറ്റുകള്‍ സാഹിര്‍ ഖാന്‍ വീഴ്ത്തിയത്തോടെ ഇന്ത്യ വിജയം മണത്തിരുന്നു പിന്നീട് രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി അരങ്ങേറ്റക്കാരന്‍ മിശ്ര ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.

മൊഹാലി| WEBDUNIA|
ബ്രാഡ് ഹാഡിന്, കാമറുണ്‍ വൈറ്റ്, ബ്രെറ്റ് ലീ എന്നിവരെ സാഹിര്‍ ഖാന്‍ തുടര്‍ച്ചയായ നാല് പന്തുകളില്‍ പുറത്താക്കിയപ്പോള്‍ 26 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സനെ അമിത് മിശ്ര സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പവലിയനിലേക്ക് അയച്ചു. ഇതിന് ശേഷമാണ് മൈക്കല്‍ ക്ലാര്‍ക്കിന്‍റെ ചെറുത്ത് നില്‍ക്ക് മിശ്ര അവസാനിപ്പിച്ചത്. തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ രണ്ട് ഇന്നിങ്ങ്‌സിലുമായി ഏഴ് വിക്കറ്റുകളാണ് മിശ്ര വിഴ്ത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :