മരുന്നടിച്ചു, ഗംഭീര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തോളെല്ലിനേറ്റ പരുക്ക് ഭേദമാകാന്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഗൗതം ഗംഭീര്‍ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. കോര്‍ട്ടികോസ്റ്റിറോയിഡ് എന്ന മരുന്ന് ഗംഭീര്‍ കുത്തിവച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ ഫിസിയോ ബി സി സി ഐക്ക് അയച്ച കത്തിലാണ് ഗംഭീര്‍ കോര്‍ട്ടിക്കോസ്റ്റീറോയ്ഡ് ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

വേള്‍ഡ് ആന്‍റി ഡോപ്പിങ് ഏജന്‍സി നിരോധിച്ച മരുന്നാണിത്. ഈ മരുന്ന് ഉപയോഗിക്കണമെങ്കില്‍ നാഷണല്‍ ആന്‍റി ഡോപ്പിങ് ഏജന്‍സിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ ഗംഭീറിന് ഇതിന് അനുമതി നല്‍കിയില്ലെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ രാഹുല്‍ ഭട്ടനാഗര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗംഭീറിനെതിരേ നടപടിക്കു സാധ്യതയുണ്ട്.

അതേസമയം ഗൗതം ഗംഭീറിന് തോളിനു ഗുരുതരമായി പരുക്കേറ്റത് മറച്ച് വച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബി സി സി ഐ നടപടിയെടുത്തേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.23നാണ്‌ ഗംഭീറിന് പരുക്കേറ്റത്. എന്നാല്‍ ഈ വിവരം ബിസിസിഐയെ അറിയിച്ചത്‌ 25 ന്‌ മാത്രമാണ്‌. പരുക്ക് രഹസ്യമാക്കി വച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബിസിസിഐ പിഴ ചുമത്തുമെന്നാണു റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :