പോണ്ടിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സിഡ്‌നി| WEBDUNIA|
PRO
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിനത്തില്‍ നിന്നും മുന്‍പ് തന്നെ വിരമിച്ച പോണ്ടിംഗിന്റെ ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കല്‍ പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.

375 ഏകദിനം കളിച്ചിട്ടുള്ള പോണ്ടിംഗ്‌ 30 സെഞ്ച്വറിയും 82 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 42.03 ബാറ്റിംഗ്‌ ശരാശരിയില്‍ 13,704 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. 13,000 റണ്‍സ് തികച്ച സച്ചിനും ജയസൂര്യയും പിന്നിലാണു പോണ്ടിംഗിന്റെ സ്ഥാനം. 2002 മുതല്‍ 2011 വരെ ഏകദിന ക്യാപ്റ്റനായിരുന്ന പോണ്ടിംഗിന്റെ മികവിലാണു 2003 ലും 2007 ലും ലോകകപ്പ് കിരീടം ചൂടിയത്.

ഒരു മത്സരവും തോല്‍ക്കാതെയാണു 2003 ല്‍ കിരീടം സ്വന്തമാക്കിയത്.കരീബിയന്‍ മണ്ണില്‍ നിരാശാജനകമാണ് മുന്‍ ക്യാപ്റ്റന്റെ പ്രകടനം. രണ്ട് ടെസ്റ്റിലെ നാല് ഇന്നിങ്‌സുകളില്‍ 4, 14, 7, 41 എന്നിങ്ങനെയാണ് പോണ്ടിങ് സ്‌കോര്‍ ചെയ്തത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന ടെസ്റ്റ് മത്സരത്തിനു ശേഷം വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.സ്വയമെടുത്ത തീരുമാനമാണെന്നും സെലക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതല്ല വിരമിക്കലെന്നും പോണ്ടിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :