പാക് പര്യടനം:സൈമണ്ടസ് വിറക്കുന്നു

P.S. AbhayanFILE

ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍ ശ്രീശാന്തിനെ വെല്ലുവിളിച്ച ഓസ്‌ട്രേലിയന്‍ താരം സൈമണ്ടസിന്‍റെ ധൈര്യമെല്ലാം ഇപ്പോള്‍ ചോര്‍ന്ന് പോയിരിക്കുന്നു. ഓസ്‌ട്രേലിയ 2008 മാര്‍ച്ചില്‍ നടത്തുന്ന പാക് പര്യടനത്തെക്കുറിച്ചോര്‍ത്ത് അദ്ദേഹം വളരെയധികം ഭയത്തിലാണിപ്പോള്‍.

പാകിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും വ്യാഴാഴ്‌ച മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതുമാണ് 32 വയസ്സുള്ള ഈ ഓള്‍ റൌണ്ടറെ വിഷമത്തിലാക്കിയിരിക്കുന്നത്. ആക്രമണങ്ങള്‍ നടക്കുന്ന ഒരു സ്ഥലത്തേക്ക് പര്യടനത്തിന് പോകുവാന്‍ താന്‍ ഇഷ്‌ടപ്പെടുന്നില്ലെന്ന് സൈമണ്ടസ് പറഞ്ഞു.

‘കളിക്കാരുടെ സുരക്ഷക്ക് ഓസ്‌ട്രേലിയ വളരെയധികം പ്രാധാന്യം നല്‍കുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് ഞാന്‍ വളരെയധികം ഇഷ്‌ടപ്പെടുന്നു. എന്നാല്‍, എനിക്ക് അപകടം സംഭവിക്കുന്ന സ്ഥലത്തേക്ക് ക്രിക്കറ്റ് കളിക്കുവാന്‍ പോകുവാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല‘-സൈമണ്ടസ് പറഞ്ഞു.

അതേസമയം പാകിസ്ഥാനില്‍ പര്യടനം നടത്തുന്നതിന് ആവശ്യമായ നടപടികളുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് പോകുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ജെയിംസ് സുതര്‍ലാന്‍റ് പറഞ്ഞിരുന്നു.‘എന്നാല്‍ ഞങ്ങള്‍ കളിക്കാരുടെയും ജോലിക്കാരുടെയും സുരക്ഷക്ക് ഞങ്ങള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നു.

ഈ വിഷയത്തില്‍ വിദ‌ഗ്‌ധ ഉപദേശം തേടുവാനും തീരുമാനമായിട്ടുണ്ട്-സുതര്‍ലാന്‍റ് പറഞ്ഞു.

സിഡ്‌നി| WEBDUNIA|
സിംബാംബെ 2008 ജനുവരിയില്‍ പാകിസ്ഥാനില്‍ പര്യടനം നടത്തുവാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പര്യടനത്തെക്കുറിച്ച് പുനരാലോചിക്കുവാന്‍ സിംബാബെ തീരുമാനിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :