ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍

WEBDUNIA|
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്‌സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 288 റണ്‍സ് നേടുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ആം‌ലയാണ് ടോപ്പ് സ്കോറര്‍. ആം‌ല 97 റണ്‍സെടുത്തു.

ആദ്യം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സായപ്പോഴേക്കും ഗിബ്സിനെയും സ്കോര്‍ 58 ല്‍ എത്തിയപ്പോള്‍ മക്കെന്‍സിയെയും നഷ്‌ടമായി. പിന്നീട് ക്രീസിലെത്തിയ ഡി വില്ലീയേഴ്സ് ആം‌ലയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് നേടിയ 118 റണ്‍സിന്‍റെ കൂട്ട്ക്കെട്ടാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡുമിനി ദക്ഷിണാഫ്രിക്കന്‍ സ്കോറിന്‍റെ ആക്കം കൂട്ടി. ഡുമിനി 42 പന്തുകളില്‍ നിന്നും 60 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 3 ബൌണ്ടറികളും 3 സിക്‌സറുകളും അടങ്ങിയതാണ് ഡുമിനിയുടെ ഇന്നിംഗ്സ്.

അവസാന പത്ത് ഓവറില്‍ 92 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ച് കൂട്ടിയത്. ഓസീസിന് വേണ്ടി 3 വിക്കറ്റ് നേടി ഹോപ്പ്സ് മികച്ച ബൌളിംഗ് പ്രകടനം കാഴ്ച വച്ചു. ഹില്‍‌ഫെനസ് 2 വിക്കറ്റുകള്‍ നേടി. അനുഭവ സമ്പന്നരായ നഥന്‍ ബ്രേക്കനും ജോണ്‍സണുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്‍റെ മൂര്‍ച്ച നന്നായി അറിഞ്ഞത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :