ഡല്‍‌ഹിക്ക് അക്ഷയ് മുഖ്യ ആരാധകന്‍

PROPRD
ബോളീവുഡും ക്രിക്കറ്റും തമ്മിലുള്ള പ്രണയം വീണ്ടും തുടരുകയാണ്. ഷാരൂഖ് ഖാന്‍ കൊല്‍ക്കത്തയെ ഇറക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ താരം അക്ഷയ്‌കുമാര്‍ ഡല്‍‌ഹി ഡേര്‍ ഡെവിള്‍സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി മാറുകയാണ്.

ഡല്‍ഹിയിലെ ചാന്ദ്‌നി ചൌക്കില്‍ ജനിച്ച അക്കി ഡേര്‍ ഡെവിള്‍സിന്‍റെ ചുവപ്പും കറുപ്പും ജഴ്‌സിയണിഞ്ഞ് ഹെല്‍മറ്റ് വച്ച് ബാറ്റ് കയ്യിലേന്തി ചടങ്ങില്‍ എത്തിയപ്പോള്‍ അക്കിക്ക് തന്നെ അതിശയം അടക്കാന്‍ കഴിഞ്ഞില്ല.

താന്‍ ഒരു പക്കാ ഡല്‍‌ഹിക്കാരനാണെന്നും ഡല്‍‌ഹിക്കു വേണ്ടി തന്‍റെ ഹൃദയം പിടയ്‌ക്കുകയാണെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി. ഡല്‍‌ഹി ഡേര്‍ ഡെവിള്‍സിന്‍റെ ആദ്യ ആരാധകനായി തന്നെ ജി എം ആര്‍ ഗ്രൂപ്പ് തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് അക്ഷയ് വ്യക്തമാക്കി. ടീമിന് എല്ലാ ഭാവുകങ്ങളും അക്ഷയ് നേര്‍ന്നു.

തന്നെ ടീമിനു വിജയം ഉണ്ടാകാന്‍ ഒരു ഡല്‍ഹിക്കാരനായിട്ട് കരുതിയാല്‍ മതിയെന്നും ഷാരൂഖാനെ പോലെ തന്നെ ഐ പി എല്ലില്‍ ഉള്‍പ്പെടുത്തി ചിന്തിക്കരുതെന്നും അക്കി മാധ്യമങ്ങളോട് പറഞ്ഞു. കൊക്ക കോള പോലെ 18 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒട്ടേറെ ഉല്‍പ്പന്നങ്ങളുമായിട്ടും കരാരുണ്ടെന്നും എന്നാല്‍ തനി ഡല്‍‌ഹിക്കാരനായ തനിക്ക് ഐ പി എല്‍ റ്റീമിന്‍റേ അംബാസഡറാകാന്‍ കഴിഞ്ഞത് കൂടുതല്‍ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സന്തോഷിപ്പിക്കാന്‍ താരങ്ങള്‍ ക്രിക്കറ്റിലേക്ക് ഇറങ്ങുകയാണ്‍ഓ എന്ന ചോദ്യം അക്ഷയ് ചിരിച്ചു തള്ളി. അങ്ങനെയെങ്കില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് തങ്ങളെ വിളിക്കുന്നത് ക്രിക്കറ്റിന്‍റെ പ്രചാരം കുറഞ്ഞതു കോണ്ടാണെന്ന് കരുതാനാകുമോ എന്ന മറു ചോദ്യത്തിലൂടെ എതിരാളികളെ നേരിടാനും അക്ഷയ് മറന്നില്ല.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :