ചെപ്പോക്ക് ടെസ്റ്റ് സമനിലയിലായി

WDFILE
തുള്ളിയ്‌ക്ക് ഒരു കുടം പോലെ റണ്ണുകള്‍ ഒഴുകിയ ചെപ്പോക്കിലെ ഇന്ത്യാ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് സമനിലയിലായി.

304 പന്തില്‍ നിന്നും 319 റണ്‍സ്‌ എടുത്ത്‌ ഇന്ത്യയെ മത്സരത്തില്‍ പിടിച്ചു നിര്‍ത്തിയ വീരേന്ദ്ര സെവാഗാണ് കളിയിലെ കേമന്‍.

നീല്‍മക്കെന്‍സി (155 നോട്ടോട്ട്‌‌)വിക്കറ്റുകള്‍ക്ക്‌ മുന്നില്‍ ഉറച്ചു നിന്നപ്പോള്‍ ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിന്‌ പുറത്താക്കി മറുപടി ബാറ്റിങ്ങിനിറങ്ങി വിജയം കൈവരിക്കാമെന്ന ഇന്ത്യന്‍ പ്രതീഷ തകര്‍ന്നു.

ആദ്യ ടെസ്റ്റിന്‍റെ അവസാന ദിനമായ ഇന്ന്‌ ഉച്ചക്ക്‌ ശേഷവും ദക്ഷിണാഫ്രിക്കയെ പുറത്താക്കാനാക്തത സാഹചര്യത്തില്‍ ഇരു ക്യാപ്‌റ്റന്മാരും സമനില സമ്മതിച്ച്‌ കളിമതിയാക്കി. അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 331 റണ്‍സ്‌ എന്ന നിലയിലാണ്‌ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ്‌ ബാറ്റിങ്ങ്‌ അവസാനിപ്പിച്ചത്‌.

നീല്‍ മക്കെന്‍സിയും ഹാഷിം ആംലയും (81) ചേര്‍ന്ന്‌ പടുത്തുയര്‍ത്തിയ 157 റണ്‍സ്‌ കൂട്ടുകെട്ടാണ്‌ ഇന്ത്യയുടെ അവസാന വിജയ പ്രതീക്ഷയും തല്ലി കെടുത്തിയത്‌. ആംലയെ കുംബ്ലെ വീഴ്‌ത്തിയെങ്കിലും മക്കെന്‍സി തളരാതെ നിന്നു. കാലിസ്‌ (19), പ്രിന്‍സ്‌ (05), ഡി വില്ലീസ്‌ (11), ബൗച്ചര്‍ (14 , നോട്ടൗട്ട്‌ ) എന്നിവര്‍ മികച്ച പിന്തുണ നല്‌കി.

ബാറ്റിങ്ങിനെ പൂര്‍ണ്ണമായും തുണച്ച പിച്ചില്‍ ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 540 റണ്‍സ്‌ നേടി. രണ്ടാം ദിനത്തില്‍ ഉച്ചക്കു ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വീരുവിന്‍റെ കരുത്തന്‍ പ്രകടനത്തിലൂടെ ഈ സ്‌കോര്‍ മറികടന്നു.

സെഞ്ച്വറിയുടെ ബലത്തിലൂടെ ടെസ്‌റ്റില്‍ ‘പതിനായിരും ക്ലബ്ബില്‍’ ഇടം നേടിയ രാഹുല്‍ ദ്രാവിഡും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മികച്ച ബാറ്റിങ്ങ്‌ പിച്ചില്‍ റണ്‍സ്‌ ഒന്നും നേടാനാകാതെ പുറത്താകുന്ന അപൂര്‍വ്വ കാഴ്‌ചയും കാണാനായി. 627 റണ്‍സാണ്‌ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നേടി.

ചെപ്പോക്ക് | WEBDUNIA| Last Modified ഞായര്‍, 30 മാര്‍ച്ച് 2008 (16:16 IST)
നാലാം ദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ശക്തമായി തിരിച്ചു വന്നതാണ്‌ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക്‌ തിരിച്ചടിയായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :