ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ട്വന്റി20 ക്രിക്കറ്റിന്റെ സെമിയില്‍

റാഞ്ചി | WEBDUNIA| Last Modified ഞായര്‍, 29 സെപ്‌റ്റംബര്‍ 2013 (11:13 IST)
PRO
ബ്രിസ്ബേന്‍ ഹീറ്റ്സിനെതിരെ എട്ടുവിക്കറ്റ്‌ വിജയവുമായി ചെന്നൈ സൂപ്പര്‍ കിങ്ങ്സ്‌ ചാംപ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റിന്റെ സെമിയിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബേന്‍ ഹീറ്റ്സ്‌ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ 15.5 ഓവറില്‍ രണ്ടിനു 140 റണ്‍സിന് വിജയം നേടുകയും ചെയ്തു.

ചെന്നൈയുടെ മൂന്നാം വിജയമാണിത്‌. മൈക്ക്‌ ഹസിയാണു മാന്‍ ഓഫ്‌ ദ മാച്ച്‌. ചെന്നൈയ്ക്കു വേണ്ടി ഓപ്പണര്‍ മൈക്ക്‌ ഹസി (57)യും മുരളി വിജയും (42) മികച്ച തുടക്കമാണു നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :