ക്രിക്കറ്റ്: ഇന്ത്യ പ്രതീക്ഷിക്കുന്നു

india cricket
FILEFILE
ഒരു മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ ടീമിന്‍റെ താളം തെറ്റുമെന്ന തിരിച്ചറിവിലാണ് ദ്രാവിഡും സംഘവും നാലാം ഏകദിനത്തിനായി സമീപിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ഏകദിനത്തില്‍ ജയിച്ചെങ്കില്‍ മാത്രമേ പരമ്പരയിലെ മന:സ്സാന്നിദ്ധ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നിലനിര്‍ത്താനാകൂ.

ആദ്യ മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയം നേടിയ ഇംഗ്ലണ്ട് ഇപ്പോള്‍ തന്നെ മുന്നിലാണ്. ടെസ്റ്റു പരമ്പര നേടിയ ഇന്ത്യയ്‌ക്ക് വിജയ താളം എഴു മത്സരങ്ങളുടെ പരമ്പരമ്പരയില്‍ നിലനിര്‍ത്താനാകുന്നില്ല എന്നതാണ് പോരായ്‌മ. ബൌളിംഗും ഫീല്‍ഡിംഗും മെച്ചമാകാത്തത് ടീമിനു ഭാരമാകുകയാണ്. ഗ്രൌണ്ട് ഫീല്‍ഡിംഗില്‍ റണ്‍സ് വിട്ടു കൊടുക്കുന്നതിനേക്കാള്‍ പരിതാപകരമാണ് ക്യാച്ചുകള്‍ കൈവിടുന്നത്.

അഞ്ചു ബൌളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ രണ്ടു മത്സരത്തിലും ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ബൌളിംഗ് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല എന്നതു മാത്രമല്ല. ബാറ്റിംഗിന്‍റെ ശക്തി ചോര്‍ത്തുകയും ചെയ്‌‌തു. ഓള്‍ റൌണ്ടറുടെ അഭാവമാണ് നിഴലിച്ചു നില്‍ക്കുന്നത്.

മാഞ്ചസ്റ്റര്‍:| WEBDUNIA|
ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് നായകന്‍ പോള്‍ കോളിംഗ് വുഡ് മത്സരത്തില്‍ നിന്നും ഒഴിവായാല്‍ ഫ്ലിന്‍റോഫിനാകും ടീമിനെ നയിക്കാനുള്ള ചുമതല. ഫ്ലിന്‍റോഫും പരുക്കില്‍ നിന്നും പൂര്‍ണ്ണമായും മോചിതനായിട്ടില്ല. 1983 ല്‍ ലോകകപ്പ് സെമി ഫൈനലില്‍ ആറു വിക്കറ്റിന് ഇന്ത്യ ജയിച്ച ഗ്രൌണ്ടാണ് ഓള്‍ഡ് ട്രാഫോര്‍ഡിലേത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മൂന്നു മത്സരങ്ങളില്‍ മാത്രമേ ഇവിടെ കളിച്ചിട്ടുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :