കേരളടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്നു സോണി

തിരുവനന്തപുരം| WEBDUNIA|
PRO
രഞ്ജി ട്രോഫി കേരള ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്നും സോണി ചെറുവത്തൂര്‍. കാല്‍മുട്ടിനു പരുക്കേറ്റതു മൂലം രണ്ടു മത്സരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് ഇപ്പോള്‍ സൊണി. ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ കളിക്കാമെന്നാണു പ്രതീക്ഷയെന്നും സോണി പറഞ്ഞു.

സോണി ആവശ്യപ്പെട്ടതനുസരിച്ചു വിശ്രമം അനുവദിക്കുകയായിരുന്നെന്നു കേരള ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചു. ഡല്‍ഹിയില്‍ സര്‍വീസിനെതിരായ മത്സരത്തില്‍ രോഹന്‍ പ്രേം നയിക്കും. കേരളത്തിന്‍റെ ആദ്യ മൂന്നു മത്സരങ്ങളും സമനിലയില്‍ അവസാനിച്ചിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :