ഏകദിനത്തില്‍ ടീം ഇന്ത്യ വ്യത്യസ്തമാകും: ആര്‍തര്‍

സിഡ്നി| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (18:08 IST)
ടെസ്റ്റ് പമ്പരയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഏകദിന പരമ്പരയില്‍ ടീം ഇന്ത്യയെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മിക്കി ആര്‍തര്‍. മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള നിരവധി താരങ്ങള്‍ ടീം ഇന്ത്യയിലുണ്ടെന്നും ആര്‍തര്‍ പറഞ്ഞു.

ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യക്ക് മുറിവേറ്റിട്ടുണ്ട്. അതിനാല്‍ ഏകദിന ടൂര്‍ണമെന്റിലും ട്വന്റി20യിലും വ്യത്യസ്തമായൊരു ഇന്ത്യന്‍ ടീമിനെയാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍തര്‍ പറഞ്ഞു.

വിരാട് കോഹ്‌ലി പ്രതിഭാധനനായ താരമാണ്. രോഹിത് ശര്‍മയെയും സുരേഷ് റെയ്‌നയെയും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള നിരവധി താരങ്ങള്‍ ഇനിയും ടീം ഇന്ത്യയിലുണ്ട്- ആര്‍തര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :