ഇന്ത്യക്കു നിരാശയുടെ തുടക്കം

മുംബൈ: | WEBDUNIA| Last Modified വെള്ളി, 23 നവം‌ബര്‍ 2012 (12:50 IST)
PRO
PRO
ഇംഗ്ലണ്ടിനെതിരേയുളള രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്കു നിരാശയുടെ തുടക്കം. ആദ്യ ഓവറില്‍ നാല്‌ റണ്ണെടുത്ത ഗംഭീറിനെ ഇന്ത്യക്ക്‌ നഷ്‌ടമായി. പിന്നീട്‌ നൂറാം ടെസ്‌റ്റ്‌ കളിക്കുന്ന വീരേന്ദര്‍ സെവാഗ്‌ നൂറാമത് സെഞ്ചുറി തികയ്‌ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, മുപ്പത്‌ റണ്ണെടുത്ത്‌ സെവാഗ് മടങ്ങിയതോടെ ആ പ്രതീക്ഷയും മങ്ങി.
പിന്നാലെയെത്തിയ ബാറ്റിംഗ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എട്ട്‌ റണ്‍ എടുത്ത് മടങ്ങി. ടിം ബ്രെസ്‌നനു പകരം ടീമിലെത്തിയ സ്പിന്നര്‍ മോണ്ടി പനേസറാണ് സെവാഗിനെയും സച്ചിനെയും മടക്കിയത്. 43 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത സെവാഗിനെയും 12 പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത സച്ചിനെയും ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു പനേസര്‍.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നിന് 87 റണ്‍സ് എന്ന ദയനീയമായ നിലയിലാണ് ഇന്ത്യ‍.
86 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 26 പന്തില്‍ നിന്ന് ആറു റണ്ണെടുത്ത വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

ഒന്നാം ടെസ്റ്റിന് വിപരീതമായി മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് കളിക്കുന്നത്. ഉമേഷ് യാദവിന് പകരം ഹര്‍ഭജന്‍സിങ് ടീമില്‍ തിരിച്ചെത്തി. പ്രഗ്യാന്‍ ഓജയും ആര്‍. അശ്വിനുമാണ് മറ്റു സ്പിന്നര്‍മാര്‍.

അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 27.4 ഓവറില്‍ 87/3.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :