ഇന്ത്യ-പാക് മത്സരങ്ങള്‍ പുനരാരംഭിക്കണം: യൂനിസ്

കറാച്ചി| WEBDUNIA| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2009 (15:21 IST)
PRO
മുംബൈ ഭീകരാ‍ക്രമണത്തോടെ നിലച്ചുപോയ ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധങ്ങള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്ന് പാക് ക്രിക്കറ്റ് ടീം നായകന്‍ യൂനിസ് ഖാന്‍. ഒരു സ്വകര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയണ് യൂനിസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയത്.

പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ട് ബി സി സി ഐ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കായി ഇന്ത്യയിലേക്ക് പോകുന്നത് ശുഭസൂചനയാണെന്നും യൂനിസ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ നേരിയ പുരോഗതി ഉണ്ടെന്നും യൂനിസ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ മറക്കാന്‍ എല്ലാക്കാലത്തും ക്രിക്കറ്റ് സഹാകരമായിട്ടുണ്ട്. ഇന്ത്യയുമായി ഒരു പരമ്പര കളിക്കുന്നതിന്‍റെ ആവേശം മറ്റൊരു മത്സരത്തിനും കിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലെ തോല്‍‌വി പോലും ആരാധകര്‍ മറന്നത് ഒരുപക്ഷെ ഞങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍‌പ്പിച്ചത് കൊണ്ടായിരിക്കും. ഇന്ത്യക്കെതിരെ ബാംഗ്ലൂരില്‍ നേടിയ 267 റണ്‍സാണ് തന്‍റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സെന്നും യൂനിസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :