ഇന്ത്യ പരുക്കിന്‍റെ “ടെസ്റ്റില്‍”

PTI
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് വിരസമായ സമനിലയില്‍ അവസാനിച്ചെങ്കിലും വിരേന്ദ്ര സേവാഗിന്‍റെ ‘അതിവേഗ’ ട്രിപ്പിള്‍ സെഞ്ച്വറി ഇന്ത്യക്ക് ആശ്വാസമായി. എന്നാല്‍, പരുക്കില്‍ പെട്ടുഴലുന്ന ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് ജാഗ്രതയുടേതായിരിക്കും. സച്ചിനും ക്യാപ്റ്റന്‍ അനില്‍ കുംബ്ലേയും പരുക്കിന്‍റെ പിടിയിലാണ്.

ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല എന്ന് ഉറപ്പായി. സച്ചിനുപകരം മൊഹമ്മദ് കൈഫ് ഏപ്രില്‍ മൂന്നിന് ഹൈദരാബാദില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനു വേണ്ടി പാഡണിയും.

പേശി വലിവിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ കൂടുതല്‍ സമയവും സച്ചിന്‍ ഫീല്‍ഡ് വിട്ടുനില്‍ക്കുകയായിരുന്നു. നാലാം ദിനത്തില്‍ ഫീല്‍ഡിംഗിനിടയില്‍ സച്ചിന്‍റെ പരുക്ക് അധികരിച്ചതിനാല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് ബിസിസിഐ ഞായറാഴ്ച പുറത്തിറക്കിയ മാധ്യമക്കുറിപ്പില്‍ പറയുന്നു.

ടെസ്റ്റ് നായകന്‍ അനില്‍ കുംബ്ലെയും പരുക്കിന്‍റെ പിടിയിലാണ്. ഒന്നാം ടെസ്റ്റിന്‍റെ അവസാന ദിവസം ബൌള്‍ ചെയ്യുന്നതിനിടയിലാണ് കുബ്ലെയ്ക്ക് പരുക്ക് പറ്റിയത്. എന്നാല്‍, പരുക്ക് ഭേദമായി രണ്ടാം ടെസ്റ്റില്‍ കളിക്കാനാവുമെന്നാണ് ടീം ഫിസിയോ പോള്‍ ക്ലോസ് ആശിക്കുന്നത്.

കുംബ്ലെ കളിക്കുന്ന കാര്യത്തില്‍ ടെസ്റ്റിന് ഒരു ദിവസം മുമ്പ് മാത്രമാവും അവസാന തീരുമാനമെടുക്കുക.

ചെന്നൈ| PRATHAPA CHANDRAN|
ആഭ്യന്തര ക്രിക്കറ്റിലെ തൃപ്തികരമായ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൈഫ് തിരിച്ചെത്തുന്നത്. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൈഫ് ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് പാഡണിയുന്നത്. 2006 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലായിരുന്നു അവസാന ടെസ്റ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :