ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ഇന്ന്; സച്ചിന്റെ വിടവ് നികത്താനാര്?

ജോഹന്നാസ് ബര്‍ഗ്| WEBDUNIA|
PRO
ഇന്ന് ദക്ഷിണാഫ്രിക്കയില്‍ രണ്ട് മത്സര പരമ്പരയിലെ ആദ്യടെസ്റ്റിന് ഇന്ന് ജോഹന്നാസ് ബര്‍ഗില്‍ തുടക്കമാകും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരമാണ് തുടങ്ങുന്നത്.

രണ്ടാംടെസ്റ്റ് 26 മുതല്‍ ഡര്‍ബനിലാണ്.ഏകദിന പരമ്പരയില്‍ തോറ്റുതൊപ്പിയിട്ടതിന്റെ ക്ഷീണവും നാട്ടിലെ സിംഹങ്ങള്‍ വിദേശത്ത് പൂച്ചയാകുന്നതിന്റെ ക്ഷീണവും ഇന്ത്യന്‍ നായകനെ അലട്ടുന്നുണ്ട്.

സച്ചിന്റെ വിരമിക്കലിന് ശേഷമുള്ള ആദ്യമത്സരത്തിനിറങ്ങുമ്പോള്‍ നിന്നുയരുന്ന പ്രധാന ചോദ്യം സച്ചിന് പകരം നാലാം നമ്പര്‍ സ്ഥാനത്ത് ആരാണിറങ്ങുക എന്നതാണ്. ഉപനായകനുംമികച്ച ഫോമിലുള്ള താരവുമായ വിരാട് കൊഹ്ലിക്കാണോ രോഹിത് ശര്‍മ്മക്കാണോ നറുക്ക് വീഴാന്‍ സാദ്ധ്യതയെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :