ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിംഗ്

മുംബൈ| WEBDUNIA|
PRO
PRO
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ്‌ നേടിയ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിലെ വിജയം നല്‍കിയ ആത്മവിശ്വാത്തോടെയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ചേതേശ്വര്‍ പൂജാരയും, വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

ഇന്ത്യയുടെ ഫാസ്റ്റ്ബൗളര്‍ ഉമേഷ്‌ യാദവിനു പരുക്ക് മൂലം വിശ്രമം അനുവദിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ഒമ്പതുവിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മുംബൈയിലും വിജയം ആവര്‍ത്തിച്ചാല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യയിലെ പരാജയം തുടര്‍ക്കഥയാകും. 27 വര്‍ഷം മുന്‍പാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പരമ്പര വിജയിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ ഏറ്റുവാങ്ങിയ നാണം കെട്ട തോല്‍‌വിക്ക് കനത്ത മറുപടി നല്‍കാ‍നാണ് ടീം ഇന്ത്യയുടെ പുറപ്പാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :