അഹമ്മദാബാദ് ടെസ്റ്റ്; ഇന്ത്യ വിജയത്തിലേക്ക്

അഹമ്മദാബാദ്: | WEBDUNIA|
PRO
PRO
ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വിജയത്തിലേക്ക്. ഇന്ത്യക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 406നു പുറത്തായി. 76 റണ്‍സ് നേടിയാല്‍ ഇന്ത്യക്കു വിജയം കൈപ്പിടിയിലൊതുങ്ങും.

340 റണ്‍സുമായി അഞ്ചാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് സെഞ്ച്വറി(176) നേടിയ അലിസ്റ്റര്‍ കുക്കിന്റെയും 91 റണ്‍സ് നേടിയ മാറ്റ് പ്രയറിന്റെയും 3 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബോര്‍ഡിന്റേയും 17 റണ്‍സെടുത്ത സ്വാനിന്റെയുംവിക്കറ്റുകളാണ് നഷ്ടമായത്.

അഞ്ചാം ദിനം ഇംഗ്ലണ്ട് പത്തു വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി പ്രഗ്യാന്‍ ഓജ നാല് വിക്കറ്റുകളും ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 191 റണ്‍സിന് പുറത്തായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :