അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

അഹമ്മദാബാദ്: | WEBDUNIA|
PTI
PTI
ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് ഒമ്പതുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം, ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടിയാണ് കൈപ്പിടിയിലൊതുക്കിയത്, രണ്ടാം ഇന്നിംഗ്സിലും ചേതേശ്വര്‍ പൂജാര ഫോം നിലനിര്‍ത്തി. 41 വിക്കറ്റ് നേടി പുറത്താവാതെ നിന്നു പൂജാര വിജയലക്‍ഷ്യം കണ്ടു.

25 റണ്‍സ് നേടിയ സെവാഗിന്റെ വിക്കറ്റ് സ്വാനിന്റെ ക്യാച്ചിലൂടെ പീറ്റേഴ്സന്‍ സ്വന്തമാക്കി. വിരാട് കോഹ്‌ലി 14 റണ്‍സ് നേടി. ഇന്ത്യക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 406നു പുറത്തായി.

340 റണ്‍സുമായി അഞ്ചാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് സെഞ്ച്വറി(176) നേടിയ അലിസ്റ്റര്‍ കുക്കിന്റെയും 91 റണ്‍സ് നേടിയ മാറ്റ് പ്രയറിന്റെയും 3 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബോര്‍ഡിന്റേയും 17 റണ്‍സെടുത്ത സ്വാനിന്റെയും വിക്കറ്റുകള്‍ ഉമേഷ് യാദവിന്റെയും പ്രഗ്യാന്‍ ഓജയുടെയും ബൌളിംഗിനു മുന്നില്‍ അടിയറവു പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി പ്രഗ്യാന്‍ ഓജ നാല് വിക്കറ്റുകളും ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 191 റണ്‍സിന് പുറത്തായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :