മിക്കി ആര്‍തര്‍ ക്രിക്കറ്റ്‌ വിട്ട് റഗ്ബി പരിശീലകനാവുന്നു

സിഡ്നി| WEBDUNIA|
PRO
PRO
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മിക്കി ആര്‍തര്‍ ക്രിക്കറ്റ്‌ വിട്ട് റഗ്ബി പരിശീലകനാവാന്‍ ഒരുങ്ങുന്നു. നേരത്തെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലനകനായിരുന്ന മിക്കിയെ മോശം പ്രകടനത്തിന്റെ പേരില്‍ ആഷസ് പരമ്പരയ്ക്ക് മുമ്പ് പുറത്താ‍ക്കിയിരുന്നു.

ഓസിസ് ക്രിക്കറ്റ് ടീം പരീശീലക സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നുവെങ്കിലും മിക്കി ഓസ്ട്രേലിയയില്‍ തന്നെ തുടരുകയായിരുന്നു. കരാര്‍ ലംഘനത്തിന്റെ പേരുപറഞ്ഞ്‌ ഓസീസ്‌ ക്രിക്കറ്റ്‌ അസോസിയേഷനുമായി നിയമയുദ്ധത്തിലാണ്‌ ആര്‍തര്‍.

ഓസ്ട്രേലിയയിലെതന്നെ തുടരാന്‍ ഇഷ്ടപ്പെടുന്നതിനാലാണ്‌ മിക്കി റഗ്ബി ടീമുമായി കരാറുണ്ടാക്കുന്നത്‌. പെര്‍ത്‌ ആസ്ഥാനമായ റഗ്ബി ടീമായ വെസ്റ്റേണ്‍ ഫോഴ്സുമായി ചര്‍ച്ചകളിലാണ് മിക്കി.

റഗ്ബി ടീമിന്റെ ടാലന്റ്‌ ഡവലപ്മെന്റ്‌ വിഭാഗം മേധാവി ആയിട്ടാണ്‌ ആര്‍തറിന്റെ നിയമനം.
ദക്ഷിണാഫ്രിക്കയില്‍ റഗ്ബി ടീമുകളുമായി അടുത്ത ബന്ധമുള്ളയാളാണ്‌ നാല്‍പത്തഞ്ചുകാരനായ മിക്കി ആര്‍തര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :