ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 മത്സരത്തില്‍ സച്ചിനുണ്ട്

മുംബൈ| WEBDUNIA|
PTI
PTI
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 മത്സരത്തില്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഉണ്ട്. രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ രാഹുല്‍ ദ്രാവിഡുമുണ്ട്.

ഫാഡു വ്ളെസിഡ്, ആല്‍ബി മോര്‍ക്കല്‍ എന്നിവര്‍ ടൈറ്റാന്‍സ് വിട്ട് ചെന്നൈയ്ക്ക് വേണ്ടി കളിക്കും. ഡ്വെയ്ന്‍ ബ്രാവോയും ചെന്നൈ സൂപ്പര്‍ കിംഗ്സിലാണ്. കെവോന്‍ കൂപ്പറും കെറോന്‍ പൊള്ളാഡും ട്രിനിഡാഡിനെ വിട്ട് ഐപിഎല്‍ ടീമുകളിലേക്ക് എത്തിയിട്ടുണ്ട്.

സെപ്തംബര്‍ 21ന് ഇന്ത്യയിലാണ് ചാമ്പ്യന്‍സ് ലീഗ് ആരംഭിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ടീമുകള്‍: മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഹൈവെല്‍ഡ് ലയണ്‍സ്, ടൈറ്റാന്‍സ് (ദക്ഷിണാഫ്രിക്ക), പെര്‍ത്ത് സ്കോര്‍ ചേഴ്സ്, ബ്രിസ്ബേന്‍ ഹീറ്റ്സ് (ആസ്ട്രേലിയ), ട്രിനിഡാഡ് ടുബാഗോ, (വിൻഡീസ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :