‘കളിയറിയാത്ത കോച്ച്‘ നേടിയത് 2 ലോകകപ്പ്

ഹണി ആര്‍ കെ

WEBDUNIA|
PRO
PRO
ആശാന് അക്ഷരം ഒന്ന് പിഴച്ചാല്‍ ശിഷ്യന് അമ്പത്തിയൊന്ന് പിഴക്കും എന്നാണ് പഴമൊഴി. വിഷയത്തില്‍ നല്ല അവഗാഹമുള്ളവരെ അധ്യാപകരാകൂ‍ എന്ന് സാരം. ക്രിക്കറ്റില്‍ പഴഞ്ചൊല്ലിന് എന്തു കാര്യം എന്നാണോ വിചാരിക്കുന്നത്. കാര്യമുണ്ട്. ഈ പഴഞ്ചൊല്ല് തിരിത്തിക്കുറിച്ച ഒരു കോച്ചുണ്ട് ക്രിക്കറ്റില്‍. ‘കളിയറിയാത്ത’ ഒരു കോച്ച്. പക്ഷേ തന്റെ ടീമിന് രണ്ട് തവണ ഈ പരിശീലകന്‍ ലോകകിരീടം നേടിക്കൊടുത്തു. ജോണ്‍ ബുക്കാനനാണ് ആ കോച്ച്.

ഒരു രാജ്യാന്തരക്രിക്കറ്റ് മത്സരത്തില്‍ പോലും ജോണ്‍ ബുക്കാനന്‍ പങ്കെടുത്തിട്ടില്ല. ക്വീന്‍സ്‌ലന്‍ഡിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചതാണ് ഈ കോച്ചിന്റെ മത്സര പരിചയം. എന്നാല്‍ സാങ്കേതികയിലൂന്നിയ പരിശീലന രീതികള്‍ സ്വീകരിക്കുന്ന ബുക്കാനന്‍ രണ്ട് തവണയാണ് ഓസീസ് ടീമിന് ലോകകിരീടം നേടിക്കൊടുത്തത്- 2003ലും 2007ലും.

മാര്‍ഷിന് പകരക്കാരനായാണ് 1999ലാണ് ജോണ്‍ ബുക്കാനന്‍ ഓസീസ് ടീമിന്റെ പരീശീലകനാകുന്നത്. പിന്നീട് ക്രിക്കറ്റില്‍ ഓസീസിന്റെ അശ്വമേധമായിരുന്നു. ബുക്കാന്‍ പ്രരിശീലകനായിരിക്കുമ്പോള്‍ 16 ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയമെന്ന റെക്കോര്‍ഡ് നേട്ടമാണ് ഓസീസ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ പരിശീലകനായും ബുക്കാനന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :