ലോകകപ്പ്: ‘ആന കൊടുത്താലും ആശ കൊടുക്കരുതേ'

ഹണി ആര്‍ കെ

WEBDUNIA|
PRO
PRO
ലോകകപ്പ് ടീമില്‍ അവസരം ലഭിക്കുകയെന്നത് സ്വപ്നനേട്ടമാണ് ഏതൊരു കായികതാരത്തിനും. പക്ഷേ ടീമില്‍ ഉള്‍പ്പെട്ടിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്നാലോ? അതിലും വലിയ നിരാശ വേറെയുണ്ടാകില്ല. അങ്ങനെ നിരാശരാകേണ്ടി വന്ന താരങ്ങളുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍. അന്തിമ ഇലവനില്‍ ആദ്യം ഉള്‍പ്പെടുകയും എന്നാല്‍ പിന്നീട് പുറത്തിരിക്കേണ്ടി വരികയും ചെയ്ത താരവുമുണ്ട് നമ്മുടെ നാട്ടില്‍.

ഇന്ത്യ ചാമ്പ്യന്‍‌മാരായ 1983 ലോകകപ്പില്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടും അന്തിമ ഇലവനില്‍ അവസരം കിട്ടാതിരുന്ന ഒരു താരമുണ്ട്. മലയാളിയായ സുനില്‍ വാല്‍‌സനാണ് ആ നിര്‍ഭാഗ്യവാന്‍. സുനിലിന്റെ നിര്‍ഭാഗ്യം ഇവിടെ തീരുന്നില്ല. ഈ ലോകകപ്പിന് മുമ്പോ ശേഷമോ രാജ്യാന്തര തലത്തില്‍ ഒരു ഏകദിനത്തിലോ ടെസ്റ്റിലോ കളിക്കാന്‍ സുനിലിന് അവസരം ലഭിച്ചിരുന്നില്ല. ഡല്‍ഹിക്ക് വേണ്ടിയായിരുന്നു സുനില്‍ വാല്‍‌സന്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചിരുന്നത്.

ആന കൊടുത്താലും ആശ കൊടുക്കരുതേ എന്ന് പറയാറില്ലേ?- അതുപോലെ ഒരു അവസ്ഥയും ഇടംകയ്യന്‍ പേസ് ബൌളറായ സുനിലിന് നേരിടേണ്ടി വന്നിട്ടുണ്ട്. 1983 ലോകകപ്പില്‍ ഇന്ത്യാ- വെസ്റ്റിന്റീസ് രണ്ടാം മത്സരത്തില്‍ സുനിലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. റോജര്‍ ബിന്നിക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായിട്ടായിരുന്നു ഉള്‍പ്പെടുത്തിയത്. എന്നാല്‍ പിറ്റേദിവസം കളി ആരംഭിക്കും മുന്നേ ബിന്നി ഫിറ്റ്നെസ് വീണ്ടെടുത്തു. അങ്ങനെ സുനില്‍ വീണ്ടും പുറത്തായി.

സുനിലിനെപ്പോലെ, 1999 ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഇന്ത്യന്‍ താരമാണ് അമയ് ഖുറാസി. ഇന്ത്യ ഫൈനലിലെത്തിയ 2003ലും ഇങ്ങനെ പുറത്തിരിക്കേണ്ടി വന്ന ‘ലോകകപ്പ് ടീം അംഗങ്ങളുണ്ട്’. പാര്‍ഥിവ് പട്ടേല്‍, സഞ്ജയ് ബംഗാര്‍, അജിത് അഗാര്‍ക്കര്‍ എന്നിവരാണ് ആ നിര്‍ഭാഗ്യവാന്‍‌മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :