ലോകകപ്പിലെ അപൂര്‍വത: രണ്ടിനങ്ങളില്‍ ഒരു താരം

ഹണി ആര്‍ കെ

WEBDUNIA|
PRO
PRO
ലോകകപ്പ് മത്സരത്തില്‍ കളിക്കുകയെന്നത് ഏതൊരു കായികതാരത്തിന്റേയും സ്വപ്നമാണ്. അതു ഫുട്ബോളിലായാലും ക്രിക്കറ്റിലായാലും ഒരുപോലെയാണ്. എന്നാല്‍ ഈ രണ്ട് ഇനത്തിന്റേയും ലോകകപ്പില്‍ കളിക്കുകയെന്നതോ? അത് ഒരു അത്യാഗ്രഹമാണെന്ന് ചിലര്‍ പറഞ്ഞേക്കാം. അല്ലെങ്കില്‍ അപൂര്‍വമായിട്ട് മാത്രം സംഭവിക്കുന്ന കാര്യം.

ഇങ്ങനെ ഒരു സംഭവം ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും ലോകകപ്പ് ചരിത്രത്തിലുണ്ട്. ഫിഫ ലോകകപ്പിലും(ഫുട്‌ബോള്‍) ഐ സി സി ലോകകപ്പിലും കളിച്ച ഒരു കായിക താരമുണ്ട്. സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ആണ് ആ ഭാഗ്യവാന്‍‌. വെസ്റ്റ് ഇന്‍ഡീസ്‌ ബാറ്റിംഗ്‌ ഇതിഹാസം, ആന്റിഗ്വയ്‌ക്കുവേണ്ടിയാണ്‌ ഫുട്‌ബോള്‍ ലോകകപ്പില്‍ കളിച്ചത്‌. 1974 ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിലാണ് വിവിയന്‍ കളിച്ചത്.

ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ രണ്ട് ടീമുകള്‍ക്ക് വേണ്ടി കളിച്ച ഒരു താരമുണ്ട്. കെപ്‌ളര്‍ വെസല്‍സാണ്‌ ആ ക്രിക്കറ്റര്‍. 1983 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കു വേണ്ടിയും 1992ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടിയാണ്‌ വെസല്‍സ് മത്സരിച്ചത്. ഇയന്‍ മോര്‍ഗനും ഈ ലോകകപ്പോടു കൂടി രണ്ട് രാജ്യത്തിന് വേണ്ടി ലോകകപ്പ് കളിച്ച താരമെന്ന വിശേഷണത്തിന് അര്‍ഹനാകും. കഴിഞ്ഞ ലോകകപ്പുകളില്‍ അയര്‍ലന്‍ഡിനുവേണ്ടി കളിച്ച മോര്‍ഗന്‍ ഇത്തവണ ഇംഗ്ലണ്ട് നിരയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :