സര്‍ഫിങ്ങിനിടെ മാത്യു ഹെയ്ഡന് അപകടം; നട്ടെല്ലിനും കഴുത്തിനും തലയ്‌ക്കും പരുക്ക്

സര്‍ഫിങ്ങിനിടെ മാത്യു ഹെയ്ഡന് അപകടം; നട്ടെല്ലിനും കഴുത്തിനും തലയ്‌ക്കും പരുക്ക്

ഡിസ്‌നി| Rijisha M.| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (12:13 IST)
സർഫിങ്ങിഗിനിടെ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡന് പരുക്ക്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായ പരുക്കേറ്റതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്.

മകന്‍ ജോഷിനോടൊപ്പം സ്റ്റ്രാഡ്‌ബ്രോക്ക് ദ്വീപില്‍ സര്‍ഫിങ്ങിനിടെ തിരമാലകള്‍ക്കുള്ളില്‍പ്പെട്ടാണ് ഹെയ്ഡന് പരിക്കേറ്റത്. ക്യൂന്‍സ്‌ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു താരം. പരുക്ക് പറ്റിയ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല്‍പ്പത്തിയാറുകാരനായ ഹെയ്ഡന്‍ ഓസ്‌ട്രേലിയക്കായി നൂറിലധികം ടെസ്റ്റ് കളിച്ചിട്ടുണ്ട്. 30 സെഞ്ചുറിയും 29 അര്‍ദ്ധ സെഞ്ചുറിയുമടക്കം 8625 റണ്‍സാണ് ഈ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ടെസ്റ്റില്‍ അടിച്ചെടുത്തത്. 'കുറച്ച് ദിവസത്തേക്ക് കളി നിർത്തിവെച്ചു' എന്ന ഇൻസ്‌റ്റാഗ്രാം കുറിപ്പോടെ അദ്ദേഹം തന്നെ നെറ്റിയില്‍ മുറിവേറ്റ് രക്തം വരുന്ന ചിത്രം പങ്കിട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :