അക്രമിന്റെ ചാനൽ പരിപാടിയിൽ അഞ്ജാതന്റെ ഇടപെട‌ൽ

അക്രമിന്റെ ചാനൽ പരിപാടിയിൽ അഞ്ജാതന്റെ ഇടപെട‌ൽ

മുംബൈ| aparna shaji| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (15:03 IST)
മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രയുടെ പരിപാടി അഞ്ജാതൻ തടസ്സപ്പെടുത്തി. ഇന്ത്യ- ഓസ്ട്രലിയ മത്സരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തത്സമയ ചാനൽ ചർച്ച തടസ്സപ്പെട്ടത്. അജ് തക്ക് ചാനലിൽ നടത്തിയ ചർച്ചയാണ് തടസ്സപ്പെട്ടത്.

മുംബൈയിലെ വെസ്റ്റ് ലൈനിലെ റോഡരുകിലായിരുന്നു സംഭവം. റോഡരുകിൽ ചർച്ചയ്ക്കായുള്ള സെറ്റിട്ട് തത്സമയ പ്രക്ഷേപണം നടക്കുന്നതിനിടെ അപരിചിതനായ ഒരു വ്യക്തി ഇടയിൽ കയറുകയും അക്രത്തോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ചെയുകയായിരുന്നു. അപ്രതീക്ഷ സംഭവത്തിൽ സെറ്റിലുണ്ടായിരുന്ന എല്ലാവരും അമ്പരക്കുകയും ചെയ്തു. അഞ്ജാതൻ ക്യാമറ ഓഫ് ആക്കുകയും ചെയ്തിരുന്നു.

ചാനലിലെ അവതാരകൻ വിക്രാന്ത് ഗുപ്ത സംഭവത്തെത്തുടർന്ന് പരിഭ്രാന്തനായെങ്കിലും ആകുലതപ്പെടേണ്ടതില്ലെന്നും അക്രത്തിന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും ട്വീറ്ററിൽ കുറിച്ചു. അതോടൊപ്പം അഞ്ജാതൻ ഉദ്ദേശിച്ചത് നന്നെയല്ലായെന്നും അതിനാൽ തനിയ്ക്ക് ആക്രമമൊന്നും നേരിടേണ്ടി വന്നില്ലെന്നും അക്രം ട്വീറ്റ് ചെയ്തു.

ഇതേ വ്യക്തി എ. ബി പി ന്യൂസിനുവേണ്ടിയുള്ള മുരളി കാര്‍ത്തിക്കിന്റെ ടോക്ക് ഷോയും തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി ഇ എസ് പി എന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :