അഭിറാം മനോഹർ|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (15:37 IST)
കൊവിഡ് നാലാം തരംഗം ചൈനയിൽ രൂക്ഷമാകുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ 13,000 കടന്നു. 13,146 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്.
ഒമിക്രോൺ വകഭേദമായ ബിഎ 1.1 ആണ് വ്യാപകമായി പടരുന്നതെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച 12,000 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. പുതിയ രോഗികളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്ത ഷാങ്ഹായിൽ ലോക്ക്ഡൗൺ തുടരുകയാണ്. ഷാങ്ഹായിൽ രോഗം സ്ഥിരീകരിച്ച 8000 പേരിൽ 7788 പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.