രേണുക വേണു|
Last Modified ഞായര്‍, 26 ഡിസംബര്‍ 2021 (10:30 IST)
ബൂസ്റ്റര്‍ ഡോസായി ഇന്ത്യയില്‍ കൊടുക്കുക ആദ്യം സ്വീകരിച്ച വാക്‌സിന്‍ ആയിരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആദ്യ രണ്ട് ഡോസുകളും ഒരേ വാക്‌സിന്‍ ആയിരിക്കും സ്വീകരിച്ചിരിക്കുക. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു വാക്സിനാകും ബൂസ്റ്റര്‍ ഡോസായി ലഭിക്കുക. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.