ആപ്പിള്‍ സ്ക്വാഷ്

WEBDUNIA|
ആപ്പിള്‍ സ്ക്വാഷ് വീട്ടിലുണ്ടാക്കി നോക്കൂ. വിശ്വസിച്ച് ഉപയോഗിക്കാം. പണവും ലാഭിക്കാം.

ചേര്‍ക്കേണ്ടവ:

ആപ്പിള്‍ 1 കിലോഗ്രാം
പഞ്ചസാര 2 കിലോഗ്രാം
വെള്ളം 1 ലിറ്റര്‍
സിട്രിക് ആസിഡ് 30 ഗ്രാം
മഞ്ഞ കളര്‍ കുറച്ച്
ആപ്പിള്‍ എസന്‍സ് 3 മിലി

ഉണ്ടാക്കുന്ന വിധം:

ആപ്പിള്‍ കഷ്ണങ്ങളാക്കിയ ശേഷം വെള്ളമൊഴിച്ച് ചൂടാക്കുക. ചൂടായ ശേഷം തവി കൊണ്ട് കഷ്ണങ്ങള്‍ ഉടയ്ക്കുക. ഇത് അരിച്ച് പിഴിഞ്ഞെടുക്കണം. പഞ്ചസാരയില്‍ വെള്ളം ചേര്‍ക്കുന്നതിനു മുന്‍പ് അടുപ്പത്ത് വച്ച് പാനിയാക്കുക. ഇറക്കുന്നതിനു മുന്‍പ് സിട്രിക്ക് ആസിഡ് ചേര്‍ക്കുക. വാങ്ങിവച്ച ശേഷം പാവ് നന്നായി തണുപ്പിച്ച് അതില്‍ എസന്‍സും നേരത്തെ എടുത്തുവച്ച ആപ്പിള്‍ സത്തും ഒഴിച്ച് നന്നായി ഇളക്കിയ ശേഷം കുപ്പികളിലാക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :